March 29, 2024

ബാണാസുരസാഗറിൽ ഇത്തവണ ലഭിച്ചത് ഏറ്റവും കുറഞ്ഞ മഴ

0
Img 20210722 Wa0047.jpg
ബാണാസുരസാഗറിൽ  ഇത്തവണ ലഭിച്ചത് ഏറ്റവും കുറഞ്ഞ മഴ  
പശ്ചിമഘട്ടത്തിലെ കബനി നദിയുടെ പോഷകനദിയായ കരമൻ തോട് പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര.
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടായ ബാണാസുരസാഗർ ഡാമിന്റെ സേഫ്റ്റി വെള്ളപ്പൊക്ക നിയന്ത്രണ ആവിശ്യങ്ങൾക്കായി ഡാമിലേക്കുള്ള നീരൊഴുക്ക് പഠിക്കുന്നതിനായി 2 മഴമാപിനികൾ ആണ് സ്ഥാപിച്ചിട്ടുള്ളത് ഒന്ന് ഡാം സൈറ്റിലും മറ്റൊന്ന് കണ്ട്രോൾ ഷാഫ്റ്റിലും ഇവ തമ്മിലുള്ള ദൂര വ്യത്യാസം ഏകദേശം 10 km ആണെങ്കിൽ പോലും കിട്ടുന്ന മഴയ്ക്ക് ഇരട്ടിയിലധികം വ്യത്യാസം ഉണ്ട്.
ഓരോ വർഷവും  ലഭിക്കുന്ന മഴ ഒരു പാഠമാണ്.ഓരോ ഓർമ്മപ്പെടുത്തലുകളുമാണ് ഈ  വർഷത്തെ ബാണാസുരയിലെ മഴകണക്ക് നോക്കുകയാണെങ്കിൽ കഴിഞ്ഞ കുറേ വർഷത്തെ അപേക്ഷിച്ച് കുറവാണ്  
 ഇന്നലെ വരെ ഡാം സൈറ്റിൽ കിട്ടിയ മഴ (1.6.21 മുതൽ 21.7.21)   1001.60 mm , കണ്ട്രോൾ ഷാഫ്റ്റിൽ കിട്ടിയ മഴ ആകട്ടെ 2116.20 mm ഉം ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിട്ടിയതാകട്ടെ ഡാം സൈറ്റിൽ 918.2 mm ഉം കോണ്ട്രോൾഷാഫ്റ്റിൽ 2229.4 mm
പടിഞ്ഞാറത്തറ ബാണാസുരസാഗർ ഡാമിൽ ഏകദേശം 50 വർഷത്തെ മഴ അളവുകൾ ശേഖരിച്ചിട്ടുണ്ട് ഇതിൽ കഴിഞ്ഞ 23 വർഷത്തെ മഴകണക്കുകൾ പഠനം നടത്തിയപ്പോൾ ,കഴിഞ്ഞ 22 വർഷത്തെ (ജൂണ് 1 മുതൽ ജൂലൈ  21 വരെ) വാർഷിക ശരാശരി മഴ 2800.77mm  ആണ്. ഈ വർഷം ഇന്നലെ വരെ കിട്ടിയ മഴ, 22 വർഷ ശരാശരിയേക്കാൾ 24.44 % കുറവാണ്. 
കേരളം ഒന്നാകെ ഭയത്തോടെ ഓർമിക്കുന്ന 2018-19 ൽ ഇതേ കാലയളവിൽ (1.6.18 മുതൽ 21.7.18 വരെ) 
4837.80 mm മഴയും 2019-20 ൽ 1577.30 mm മഴയുമാണ് കിട്ടിയതു. എന്നാൽ ഇതേ കാലയളവിൽ (ജൂണ 1 മുതൽ ജൂലൈ 21 വരെ) ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയത് 2013-14 കാലയളവിലും 6183.81 mm , ഏറ്റവും കുറവ് 2003-04 ലും 1023.80 mm ആണ്.
24 മണിക്കൂറിൽ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയത് 544.60 mm (10.6.2018), വയനാട് ജില്ല പ്രളയത്തിൽ മുങ്ങിയ 9.8.2018 ൽ ഇതു 442.60 mm വയനാട് ഏറ്റവും സങ്കടത്തോടെ ഓർക്കുന്ന ഉരുൾപൊട്ടൽ രേഖപ്പെടുത്തിയ 9.8.2019 ന് കിട്ടിയ മഴ 515.50mm ആണ്.
കഴിഞ്ഞ 22 മഴവർഷത്തെ (ജൂണ് ഒന്ന്.മുതൽ മേയ് മുപ്പത്തി ഒന്ന് വരെ) കണക്കു എടുത്താൽ ഏറ്റവും കൂടിയ മഴ 2018-19 ലും 9295.90 mm ഏറ്റവും കുറവ് 2003-04 ലും 2739.10 mm . കഴിഞ്ഞ 22 വർഷത്തെ വാർഷിക ശരാശരിയാകട്ടെ 6130.18 mm ആണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *