കെ.ഇ വിനയന് നേരെയുള്ള ആരോപണം ജനം പുച്ഛിച്ച് തള്ളും; കോൺഗ്രസ്


Ad
കെ.ഇ വിനയന് നേരെയുള്ള ആരോപണം ജനം പുച്ഛിച്ച് തള്ളും;  കോൺഗ്രസ്

മീനങ്ങാടി: ബത്തേരി അർബൻ ബാങ്കുമായി ബന്ധപ്പെട്ട് മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇ വിനയനെതിരെ പ്രചരിപ്പിക്കുന്ന ആരോപണം ജനങ്ങൾ പുഛിച്ച് തള്ളുമെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസ്താവിച്ചു. ഇരുപത് വർഷത്തെ കറകളഞ്ഞ രാഷ്ട്രിയ പ്രവർത്തനമാണ് വിനയൻ്റെത്. അതു കൊണ്ട് തന്നെയാണ് മീനങ്ങാടിയിലെ തുടർച്ചയായ ഇടതുഭരണം തിരിച്ച് പിടിക്കാനായത്. കേവലം 5 മാസം കൊണ്ട് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കോൺഗ്രസ്സിന്റെ നേതൃത്ത്വത്തിലുള്ള ഭരണ സമിതി 15 വർഷത്തെ അജൈവ മാലിന്യങ്ങൾ 200 ടണ്ണിൽ പരം മീനങ്ങാടിയിൽ നിന്നും കയറ്റി വിടുകയും ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തു .തൊട്ടടുത്ത സി .പി .എം ഭരിക്കുന്ന ഗ്രാമ പഞ്ചായത്ത് കോവിഡ് ടി.പി.ആർ മാനദണ്ഡപ്രകാരം ഡി കാറ്റഗറിയിൽ പെടുകയും മാസങ്ങളായി അടഞ്ഞുകിടക്കുന്നതും മീനങ്ങാടിയിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. ഇതിന് ഒരു മാറ്റം മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ വരുത്തിയത് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ശക്തമായ ഇടപെടലുകൾ മൂലമാണ്. ലൈഫ് പദ്ധതി പ്രകാരം ഭവന നിർമ്മാണത്തിന് ഒരു രൂപ പോലും ഫണ്ട് മാറ്റിവയ്ക്കാത്ത മുൻ ഭരണ സമിതിയ ടെ തനി നിറവും മീനങ്ങാടിയിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ ജാള്യതയിൽ നിന്നും ജനശ്രദ്ധ മാറ്റുന്നതിനു വേണ്ടി മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ അഴിമതിയുടെ കറ പുരളാത്ത , സത്യസന്ധമായും, നീതിപൂർവ്വമായും പ്രവർത്തിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ടിനെ കരിവാരിത്തേക്കാനുള്ള ശ്രമം മീനങ്ങാടി പഞ്ചായത്തിലെ പൗരാവലി പുച്ഛിച്ചുതള്ളുമെന്നും യോഗം അഭിപ്രായപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *