ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതി; തിരക്കഥ രചിച്ചത് കോൺഗ്രസ്, സംവിധാനം സി.പി.എം


Ad
ബത്തേരി അർബൻ ബാങ്ക്
നിയമന അഴിമതി ; 
തിരക്കഥ രചിച്ചത് കോൺഗ്രസ്, സംവിധാനം സി.പി.എം
സ്വന്തം ലേഖകൻ
സുൽത്താൻ ബത്തേരി: ബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ പ്യൂൺ, വാച്ച്മാൻ നിയമന കോഴ വിവാദം കൊഴുക്കുമ്പോൾ പിന്നിൽ പ്രവർത്തിച്ചത് ഉൾപാർട്ടി വൈരാഗ്യമെന്ന് പ്രചരണം ഉയരുന്നു. കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതി എന്ന പേരിൽ കെ.പി.സി.സിക്ക് കത്ത് ലഭിച്ചിരുന്നു. എന്നാൽ കത്തിലെ ഒപ്പും കയ്യക്ഷരവും  അദ്ദേഹത്തിൻ്റെതല്ലെന്ന് തെളിഞ്ഞിരുന്നു. നിയമസഭ വിജയത്തിന് ശേഷം ജില്ലയിൽ ശക്തിയാർജിച്ച കോൺഗ്രസിനെ തകർക്കാൻ അവസരം കിട്ടിയ സി.പി.എമ്മും ഇത് മുതലെടുത്തു. സാധാരണ പാർട്ടി ഭരിക്കുന്ന ബാങ്കുകളിൽ നടക്കുന്ന നിയമനങ്ങളിലെ ചില  ഇടപാടുകൾ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നു. അത് ബാങ്കുകൾ സി.പി.എം ഭരിച്ചാലും ബി.ജെ.പി ഭരിച്ചാലും  നടക്കുന്നതാണ്. എന്നാൽ ഇത് കോടികളുടെ നിയമന കോഴയെന്ന് പരത്തിയത് കോൺഗ്രസിലെ ചില ഗ്രൂപ്പുകളെ കഴിയുന്ന  നേതാക്കൾ തന്നെയെന്നാണ് ആക്ഷേപം ഉയരുന്നത്. ആരോപണം അടിസ്ഥാന രഹിതമെന്ന് ബാങ്ക് പ്രസിഡൻ്റ് സണ്ണി ജോർജ് നിഷേധിച്ചു. നിയമനത്തിനായി തിരഞ്ഞടുത്തത് കൂടി കാഴ്ചയും എഴുത്ത് പരിക്ഷയും കഴിഞ്ഞാണ് 64 പേരിൽ നിന്നാണ് ആറു പേരെ നിയമിച്ചത്. റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന വിധമാണ് പ്രവർത്തനം. കാലാകാലങ്ങളിൽ യു.ഡി.എഫ് ഭരിക്കുന്ന ബത്തേരി ബാങ്ക് ഇടതിൻ്റെ കൈ പിടിയിലാക്കാൻ പല തവണ ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ല. അതുപോലെ കോൺഗ്രസിലെ ഒരു വിഭാഗത്തിനും ബാങ്കിൽ പ്രത്യേക സ്വാധീനമില്ല.കഴിഞ്ഞ 10 വർഷമായി എം.എൽ.എ എന്ന രീതിയിൽ മികവ് പുലർത്തുന്ന ഡി.സി.സി പ്രസിഡൻറ് കൂടിയായ ഐ.സി ബാലകൃഷ്ണനെയുo ,15 വർഷം എൽ.ഡി.എഫ് ഭരിച്ച മീനങ്ങാടി പഞ്ചായത്തിനെ തിരിച്ച് പിടിച്ച കെ.ഇ വിനയെനെയും അഴിമതി കഥയിൽപ്പെടുത്തിയത് കോൺഗ്രസിൻ്റെ ഗ്രൂപ്പ് പോരിൻ്റെ പ്രതിഫലനമത്രെ. തിരക്കഥ കോൺഗ്രസ് രചിച്ചപ്പോൾ മുതലെടുക്കാൻ സി.പി.എം നന്നായി ശ്രമിക്കുന്നുണ്ട്. പരാതി കത്തയച്ചത് കോൺഗ്രസ്ജില്ലാ സെക്രട്ടറി ആർ.പി ശിവദാസിൻ്റെ പേരിലാണ്. അദ്ദേഹം അത് നിഷേധിച്ചിരുന്നു.അഴിമതി നടന്നിട്ടുണ്ടങ്കിൽ അതിൽ ശക്തമായ നടപടി സ്വീകരിക്കാനാണ് ഡി.സി.സി തീരുമാനം. അതിനായി മൂന്നംഗ കമ്മീഷനെ വെച്ചിട്ടുണ്ട്. ഇടതുപക്ഷവും വിവിധ സമരപരിപാടികൾ നടത്തി കഴിഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *