ടോക്കിയോയിൽ കണ്ണു നട്ട് ; നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശിന് ആദ്യ മത്സരം,ഫൈനൽ പ്രതീക്ഷയെന്ന് താരം
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകളുമായി നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ് ഇന്നിറങ്ങുന്നു. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്സ് മത്സരം വൈകിട്ട് നടക്കും. ഫൈനലിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒളിംപിക്‌സ് നീന്തലില്‍ സജന്‍ പ്രകാശ് രാജ്യത്തിന്റെ അഭിമാനം ആകുമെന്ന പ്രതീക്ഷയിലാണ് അമ്മ ഷാന്റിമോള്‍. ടോക്കിയോ വരെ എത്തിനില്‍ക്കുന്ന സജന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഷാന്റിമോളുടെ കഠിനാധ്വാനവും അതിജീവന പോരാട്ടവുമുണ്ട്.ടോക്കിയോയിലെ നീന്തല്‍ക്കുളത്തിലേക്ക് സജന്‍ പ്രകാശ് ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇറങ്ങുമ്ബോള്‍ ഷാന്റിമോള്‍ അഭിമാനത്തിന്റെ നിറവിലാണ്.താന്‍ നേരിട്ട കഷ്‌ടപ്പാടിന്റെയും ത്യാഗത്തിന്റെയും ഫലമാണ് സജന്റെ ഈ കുതിപ്പ്.
രണ്ടാം വയസ് മുതല്‍ സജന്റെ ഏക ആശ്രമാണ് ഷാന്റിമോള്‍. നെയ്‍വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് കിട്ടുന്ന ഷാന്റിമോളുടെ വരുമാനം മുഴുവന്‍ മുടക്കിയത് സജന്റെ നീന്തലിനായാണ്. മകന്റെ കഠിന പ്രയത്നത്തിനൊപ്പം കോച്ച് പ്രദീപ് കുമാറിന്റെ കര്‍ശന ശിക്ഷണവും നേട്ടങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് ഷാന്റിമോള്‍ പറയുന്നു. ഇടുക്കി സ്വദേശിയായ ഷാന്റിമോള്‍ ദേശീയ മീറ്റുകളില്‍ കേരളത്തിനായും അന്തര്‍ സര്‍വകലാശാല മീറ്റുകളില്‍ കാലിക്കറ്റിനായും മെഡലുകള്‍ നേടിയിട്ടുള്ള താരമാണ്.
Leave a Reply