April 20, 2024

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് 12 വയസ്

0
Spc Copy.jpg
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് 12 വയസ്

കൽപ്പറ്റ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ഇന്ന് 12 വയസ്സ് തികയുന്നു. സ്‌കൂൾ വിദ്യാർത്ഥികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലും സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്. 
പതാക ഉയത്തി …
വയനാട് ജില്ലയിൽ എസ് പി സി 12ാമത് വാർഷികവുമായി ബന്ധപ്പെട്ട് വിവിധ സ്കൂളുകളിൽ പതാക ഉയർത്തി. ജില്ലാ തലത്തിൽ എസ് പി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ ഐ പി എസ് പതാക ഉയത്തി. കാെവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ എസ് പി സി കേഡറ്റസ്, എസ് പി സി അഡീഷനൽ നോഡൽ ഓഫീസർ ഷാജൻ തുടങ്ങിയവർ സംബന്ധിച്ചു.
മുണ്ടേരി സ്കൂളിൽ നടന്ന പതാക ഉയർത്തൽ ചടങ്ങ് കൽപ്പറ്റ സി ഐ പ്രമോദ് കുമാർ നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ എം പവിത്രൻ, പ്രിൻസിപ്പാൾ പി.റ്റി സജീവൻ, സി പി ഒ സജി ആന്റോ, ഡ്രിൽ ഇൻസ്ട്രക്ടർ അരുൺ, ആയിഷ, എസ് പി സി സ്റ്റുഡന്റസ് തുടങ്ങിയവർ പങ്കെടുത്തു.   
“we learn to serve ” എന്നതാണ് എസ് പി സി യുടെ ആപ്തവാക്യം. 44 കുട്ടികളെയാണ് ഒരു ബാച്ചിൽ തിരഞ്ഞെടുക്കുക. 22 പെൺകുട്ടികളും 22 ആൺകുട്ടികളും. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ, സേവനം, ചങ്ങാതിക്കൂട്ടം, ശുഭയാത്ര, എന്റെ മരം, ലീഗൽ അവേർനസ്, മാലിന്യ നിർമാർജനം തുടങ്ങിയ പ്രാെജക്ടുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ നിർവഹിക്കുന്നതെന്ന് സി പി ഒ സജി ആന്റോ പറഞ്ഞു.
ലക്ഷ്യങ്ങൾ….
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക, എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക, വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക, സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക, സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക തുടങ്ങിയവയാണ് എസ് പി സി ലക്ഷ്യം.
നിലവിൽ സംസ്ഥാനത്ത് 803 സ്കൂളുകളിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നിലവിൽ ഉള്ളത്. സർക്കാരിന്റെ 100 ദിവസത്തെ കർമ്മപരിപാടിയിൽ പെടുത്തി 197 സ്കൂളുകളിലേയ്ക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *