April 20, 2024

പത്താം തരം തുല്യത; ജില്ലയിൽ പരീക്ഷ എഴുതാന്‍ 241 പേര്‍

0
Images40 Copy 600x400.jpg
പത്താം തരം തുല്യത;

ജില്ലയിൽ പരീക്ഷ എഴുതാന്‍ 241 പേര്‍
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്ന പത്താം തരം തുല്യതാ പൊതു പരീക്ഷയെഴുതാന്‍ ഇക്കുറി തയ്യാറെടുക്കുന്നത് ജില്ലയില്‍ നിന്നും 241 പഠിതാക്കള്‍. ആഗസ്ത് 16 മുതല്‍ സെപ്തംബര്‍ 1 വരെ 9 വിഷയങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ജില്ലയില്‍ 109 പുരുഷന്മാരും 132 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്. പഠിതാക്കളില്‍ 53 പേര്‍ എസ്.ടി വിഭാഗത്തില്‍പ്പെട്ടവരും 8 പേര്‍ എസ്.സി വിഭാഗത്തില്‍പ്പെട്ടവരും 8 പേര്‍ ഭിന്നശേഷിക്കാരുമാണ്.
കോവിഡ് മൂലം പൂര്‍ണമായും ഓണ്‍ലൈനിലായിരുന്നു പഠനം. പ്രായമേറെയുള്ളവര്‍ക്കും ഓണ്‍ലൈന്‍പഠനം ഒരു തടസ്സമായിരുന്നില്ല. സമ്പര്‍ക്ക പഠന ക്ലാസും നിരന്തരമൂല്യനിര്‍ണയവുമെല്ലാം ഓണ്‍ലൈനായി നടത്തി. ഓണ്‍ലൈന്‍ പഠനമായിരുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പഠിതാക്കളും പരീക്ഷക്ക് തയ്യാറായിട്ടില്ല. അവര്‍ക്കായി പൊതു പരീക്ഷാ വകുപ്പ് 2 അവസരങ്ങള്‍ കൂടി നല്‍കുന്നുണ്ട്. ഇവരെ കൂടാതെ പ്രൈവറ്റായി പരീക്ഷയെഴുതുന്നവരും ഉണ്ട്.
ജില്ലയില്‍ 4 ഹൈസ്‌കൂളുകളാണ് പരീക്ഷക്ക് തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷാ ഭവനാണ് നടത്തിപ്പ് ചുമതല. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷയെഴുതുന്നത് 75 പഠിതാക്കളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. പനമരം ഹൈസ്‌കൂളിലാണ് ഏറ്റവും കുറവ് പഠിതാക്കള്‍ പരീക്ഷയെഴുതുന്നത് 52 പേരാണ് പരീക്ഷയെഴുതുന്നത്. കൂടാതെ മാനന്തവാടി ഹൈസ്‌കൂള്‍, എസ് കെ എം ജെ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *