April 25, 2024

മുത്തങ്ങയിൽ നിന്നും ചന്ദന തടികൾ കടത്തിയ സംഭവം; മുൻ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നിർദേശ പ്രകാരമെന്ന് പ്രതികൾ

0
Img 20210902 Wa0066.jpg
മുത്തങ്ങ: മുത്തങ്ങയിൽ നിന്നും ചന്ദനമര തടികൾ കടത്തിയ സംഭവത്തിൽ നൂൽപ്പുഴ മുൻ ബീറ്റ് ഫോറസ്റ്റ് ഓഫീസറിന്റെ നിർദ്ദേശ പ്രകാരമെന്ന് പ്രതികളായ സുബീഷ്, കുട്ടൻ എന്നിവർ വനപാലകർക്ക് മുന്നിൽ പറഞ്ഞു. നൂല്‍പ്പുഴ ആദിവാസി കോളനിക്ക് സമീപത്ത് നിന്ന് 53 സെന്റീമീറ്റര്‍ നീളമുള്ള ചന്ദന മരത്തടികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത പ്രതികൾ കുറ്റസമ്മതം നടത്തിയത്. കാടംകൊല്ലി കോളനിയിലെ സുഭാഷ് എന്ന യുവാവിന്റെ വാഹനത്തിൽ ചന്ദന തടിയും വാളും ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വനപാലകർ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *