രോഗികള്‍ക്കുള്ള ധനസഹായം ഇനി മുതല്‍ ബാങ്ക് വഴിമാത്രം; ദുരിതത്തിലാവുന്നത് ആയിരക്കണക്കിന് കിടപ്പു രോഗികള്‍
മാനന്തവാടി: സംസ്ഥാനത്ത് റവന്യുവകുപ്പിന് കീഴില്‍ മണിഓര്‍ഡറായി ഗുണഭോക്താക്കള്‍ക്ക് അയച്ചിരുന്ന കാന്‍സര്‍, ടിബി രോഗികള്‍ക്കുള്ള പ്രതിമാസ ധനസഹായം ബാങ്ക് അക്കൗണ്ട് വഴിമാത്രം നല്‍കാന്‍ നിര്‍ദ്ദേശം. ഇതോടെ മരണാസന്നരായി കഴിയുന്ന രാേഗികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ആയിരം രൂപ കൈപ്പറ്റാനായി ബേങ്കുകളിലേക്ക് പോവേണ്ട സാഹചര്യമാണുണ്ടാവുന്നത്.പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങളിലെ കാന്‍സര്‍,ടിബി രോഗികള്‍ക്ക് റവന്യുവകുപ്പ് മുഖേനമല്‍കി വന്നിരുന്ന ധനസഹായമാണ് സെപ്തംബര്‍ മുതല്‍ ബാങ്കക്കൗണ്ട് മുഖേനമാത്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്.വയനാട് ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി മാത്രം രണ്ടായിരത്തിലധികം പേരാണ് സര്‍ക്കാരില്‍ നിന്നുള്ള ഈസഹായം കൈപ്പറ്റുന്നത്.
കാന്‍സര്‍ രോഗം പിടിപെട്ട് സര്‍ജറി, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി തുടങ്ങിയ ചികിത്സയില്‍ കഴിയുന്നവരാണ് ഗുണഭോക്താക്കളില്‍ ഭൂരിഭാഗം പേരും.ഇവരുടെ പേരില്‍ പുതുതായി ബാങ്ക്കൗണ്ട് തുടങ്ങാനും ഓരോമാസവും ബാങ്കിലെത്തി പണം പിന്‍വലിക്കാനും വാഹനമില്ലാതെയും പരസഹായമില്ലാതെയും സാധിക്കില്ല.കഴിഞ്ഞ മാസം വരെ വീടുകളില്‍ രോഗികളുടെ കൈകളിലെത്തിയിരുന്ന ഈ ധനസഹായം ഏറെ ദുരിതമനുഭവിക്കുന്ന ക്യാന്‍സര്‍, ടി.ബി.രോഗി കള്‍ക്ക് വലിയ ആശ്വാസമായിരുന്നു.എന്നാല്‍ ഇനി മുതല്‍ ആയിരം രൂപക്കായി ബാങ്ക് കയറിയിറങ്ങേണ്ടിവരുന്നത് രോഗികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തപാല്‍ വഴി പെന്‍ഷന്‍ അയക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന കമ്മീഷന്‍ തുക ലാഭിക്കാനായാണ് പുതിയ നിര്‍ദ്ദേശമെന്നാണ് സൂചന.
Leave a Reply