October 11, 2024

വാളാട് പുത്തൂർ അറവുമാലിന്യ ഫാക്ടറിക്കെതിരെ പ്രതിഷേധം ശക്തമാക്കി സമരസമിതി; പഞ്ചായത്ത് സെക്രട്ടറിയുടെ ക്യാബിനിൽ കുത്തിയിരിപ്പ് സമരം നടത്തി

0
Img 20210915 Wa0058.jpg
വാളാട്: വാളാട് പുത്തൂർ പതിനേഴാം വാർഡിൽ നിർമ്മാണം നടക്കുന്ന അറവ് മാലിന്യം ഫാക്ടറിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സമരസമിതി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷം മുമ്പ് പുത്തൂരിൽ നിർമ്മാണം ആരംഭിച്ച ഹാവിയോ വെഞ്ചേഴ്സ് കമ്പനിയുടെ ഫാക്ടറി നിയമങ്ങൾ കാറ്റിൽപറത്തി കൊണ്ട് സർക്കാറിന്റെ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ആണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ബിൽഡിംഗ് നിർമ്മാണത്തിൽ ഗ്രൂപ്പ് g,2, കാറ്റഗറിയിൽപ്പെട്ട സ്ഥാപനത്തിന് അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടെയില്ല. സ്ഥാപനത്തിലേക്കുള്ള വഴി 2,95. മീറ്റർ വീതിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ കോൺക്രീറ്റ് ചെയ്ത് ചെങ്കുത്തായ പാതയാണ്. കുടിവെള്ളക്ഷാമം വേനല്ക്കാലത്ത് നേരിടുന്ന പ്രദേശമാണിത്. നാലിലധികം ആദിവാസി കോളനികൾ സമീപത്തുണ്ട്.  ALPS എന്ന പ്രൈമറി വിദ്യാലയം ഇതിന്റെ സമീപത്താണ്. പുത്തൂർ ജുമാ മസ്ജിദ് മദ്രസയും അടുത്തു തന്നെയാണ്. പുത്തൂർ പാടശേഖരത്തിന്റെ തല കുളവും വലിയൊരു ആയക്കെട്ട്ന്റെ തുടക്കവുമാണ് ഇതിന്റെ അടിവാരത്തിൽ നിന്നാരംഭിക്കുന്ന നീർച്ചാൽ കമ്പനിക്ക് വൻ രീതിയിലുള്ള ജലം പ്രതിദിന പ്രവർത്തനത്തിന് ആവശ്യമാണ്. എന്നാൽ അതിനുള്ള ജലസ്രോതസ്സ് ഇവിടെയില്ല. ഭൂഗർഭജലം കമ്പനി ഊറ്റി എടുത്താൽ പ്രദേശത്ത് കുടിവെള്ള ക്ഷാമം നേരിടും . കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധങ്ങൾക്ക് മുൻപിൽ അനുകൂലവിധി നേടിയെടുത്ത പോലീസിനെ കൂട്ടുപിടിച്ച് പ്രദേശവാസികൾക്കെതിരെ കള്ള കേസെടുപ്പിക്കുന്ന നടപടിയുമായി കമ്പനി മുന്നോട്ടുപോകുന്നു. നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന കോൺക്രീറ്റ് റോഡ് അമിതഭാരമുള്ള വാഹനങ്ങൾ കയറരുത് എന്ന പഞ്ചായത്ത് നിർദ്ദേശം ലംഘിച്ച് ഇരുളിൻ മറവിൽ രാത്രി വലിയ വാഹനങ്ങൾ കടത്തിക്കൊണ്ട് പോയി റോഡ് പൂർണ്ണമായും തകർന്നിരിക്കുകയാണ്. പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം കമ്പനി നിഷേധിച്ചിരിക്കുകയാണ്. റോഡ് തകർത്തതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികളുടെയും സമരക്കാരുടെ യും നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ക്യാബിനിൽ കുത്തിയിരിപ്പ് സമരം നടത്തി. റോഡ് തകർത്തതിനെതിരെ കർശന നടപടി എടുക്കുക സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കമ്പനി നടത്തുന്ന കെട്ടിടനിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റ് മുഴുവൻ രേഖകളോ പരിശോധിച്ചു അനധികൃതമാണ് നടക്കുന്നതെങ്കിൽ നിർമ്മാണ പ്രവർത്തി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിക്കാൻ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുത്തി അന്വേഷിച്ച് റിപ്പോർട്ട് നൽകുവാനും കുറ്റക്കാർക്കെതിരെ നിയമപരമായും മുന്നോട്ടുപോകുമെന്നും ഉറപ്പുനൽകി. കമ്പനിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിച്ച് നിയമലംഘനം നടന്നിട്ടുണ്ട് എങ്കിൽ അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തിൽ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി.വരുംദിവസങ്ങളിൽസമരം ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചു പഞ്ചായത്തിൽ നടന്ന കുത്തിയിരിപ്പ് സമരത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് വാളാട്. സമരസമിതി നേതാക്കളായ മുത്തലിബ് KT.പ്രകാശൻ K M.നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *