March 28, 2024

ആരോഗ്യ സർവകലാശാലയുടെ സംഘം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചു

0
Img 20210922 Wa0044.jpg
മാനന്തവാടി: ആരോഗ്യ സർവകലാശാലയുടെ സംഘം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചു. 2022-23 വർഷത്തെ മെഡിക്കൽ അഡ്മിഷന്റെ മുന്നോടിയായാണ് സംഘം സന്ദർശനം നടത്തിയത്. ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ അംഗം ഡോ.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ സംഘമാണ് സന്ദർശനം നടത്തിയത്.റിപ്പോർട്ട് അടുത്ത ദിവസം തന്നെ സർവ്വകലാശാലയ്ക്ക് സമർപ്പിക്കും.

വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് അഡ്മിഷൻ നടപടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള ആരോഗ്യ സർവകലാശാലയുടെ വിദഗ്ധസംഘം മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചത്. രാവിലെ 10.30 തോടെ എത്തിയ സംഘം ആശുപത്രി സംവിധാനങ്ങളും മറ്റും വിലയിരുത്തി. ജില്ലാ ആശുപതി സൂപ്രണ്ട് ഡോ. ദിനേഷ് കുമാർ സംഘത്തിന് ആശുപത്രി സംവിധാനങ്ങളും മറ്റും വിശദീകരിച്ചു നൽകി.തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.മുബാറക്കുമായി ചർച്ച നടത്തുകയും ചെയ്തു. അടുത്ത ദിവസം തന്നെ റിപ്പോർട്ട് ആരോഗ്യ സർവ്വകലാശാലയ്ക്ക് കൈമാറുമെ
ന്നും സംഘം അറിയിച്ചു. സന്ദർശനം ഏറെ പ്രയോജനകരമാകുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ.കെ.കെ.മുബാറക്ക് പറഞ്ഞു.
കിഫ്ബിയിൽ നിന്നും 300 കോടി രൂപയാണ് വയനാട് മെഡിക്കൽ കോളേജിനായി നീക്കിവച്ചിട്ടുള്ളത്. ബോയ്സ് ടൗണിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണ്. 75 ഏക്കർ സ്ഥലത്തിൽ നിന്ന് 10 ഏക്കർ റൂസ കോളേജിനും ഹീമോഗ്ലോബിനോപതിക് റിസർച്ച് ആൻഡ് കെയർ സെന്ററിനും സ്ഥലം അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്നതിൽ 65 ഏക്കർ സ്ഥലമാണ് നിർദിഷ്ട മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. സ്ഥലത്തിന്റെ രേഖകളും മറ്റും വിദഗ്ധ സംഘത്തിന്റെ മുന്നിൽ മെഡിക്കൽ കോളേജ് അധികൃതർ സമർപ്പിച്ചിട്ടുണ്ട്.
വിദഗ്ധസംഘം സമർപ്പിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും  പ്രതിനിധി സംഘത്തിൽ ഡോക്ടർ കെ ജി സജീദ് കുമാർ (ഡിപ്പാർട്മെന്റ് ഓഫ് ജനറൽ മെഡിസിൻ   ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്), ഡോക്ടർ പി എൻ മിനി(പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് മൈക്രോ ബയോളജി ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോന്നി ) എന്നിവരും ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *