April 27, 2024

രാത്രികാല യാത്രക്ലേശം ; പുൽപ്പള്ളി -പെരിക്കല്ലൂർ -ബൈരക്കുപ്പ-മൈസൂർ ബദൽ പാത നിർമിക്കണം ;യൂത്ത് കോൺഗ്രസ്‌

0
പുല്‍പ്പള്ളി: വര്‍ഷങ്ങളായി വയനാട്ടിലെ ജനങ്ങള്‍ അഭിമുഖികരിക്കുന്ന ദുരിതപൂര്‍ ണ്ണമായ യാത്ര ക്ലേശം പരിഹരിക്കാന്‍ എന്‍എച്ച് 766 ന് ബദല്‍ പാതയായി പുല്‍പ്പള്ളി-പെരിക്കല്ലുര്‍ -ബൈരക്കുപ്പ-മൈസൂര്‍ റോഡ് അംഗീകരിക്കണമെന്ന് പെരിക്കലുര്‍ മേഖല യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും മൈസുരുവിലേക്ക് ഏറ്റവും കുറഞ്ഞ സമയത്തില്‍ കുറഞ്ഞ ദൂരത്തില്‍ എത്താവുന്ന റോഡാണിത്. നിര്‍ദ്ദിഷിടപാതകളേക്കാള്‍ വനപാത ഏറ്റവും കുറഞ്ഞ റോഡ് കുടിയാണിതെന്നും ഈ പാത നിലവില്‍ വന്നാല്‍ ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന യാത്ര ക്ലേശത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ്.27 വര്‍ഷം മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പ പാലം നിര്‍മ്മിച്ചാല്‍ ഇരു സംസ്ഥാനങ്ങള്‍ക്കും അധിക ചിലവ് വരാതെ ബദല്‍ റോഡ് പുര്‍ത്തികരിക്കാന്‍ സാധിക്കും.ഈ പത യാഥാര്‍ത്ഥ്യമാകുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കുവാനും കക്ഷിരാഷ്ട്രിയത്തിന് അതീതമായ നാടിന്റെ വികസനത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും യുത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ പ്രിന്‍സ് അള്ളുങ്കല്‍ ,ബിബിന്‍ ചെമ്പക്കര, ജോമേഷ് മണ്ടാനത്ത്, ക്ലിന്‍സ് പാറടിയില്‍, സിറിള്‍, ലിജോ കീരിക്കാട്ടില്‍, റിജിന്‍ മോരുകുന്നേല്‍, അലക്‌സ് മണ്ടാനത്ത്, നിധിന്‍ പതുപള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *