April 26, 2024

കുഞ്ഞോo ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവസന്തം പദ്ധതി ആരംഭിച്ചു

0
Img 20210927 Wa0003.jpg
കുട്ടികളിലും കുടുംബാംഗങ്ങളിലും വായനാശീലം പരിപോഷിപ്പിക്കുന്നതിനു വേണ്ടി കുഞ്ഞോo ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നടപ്പാക്കുന്ന കുടുംബവായന ശാക്തീകരണ പദ്ധതിയായ വായനാവസന്തം ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കുഞ്ഞോo പ്രദേശത്തെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സ്‌കൂൾ ലൈബ്രറി യൂണിറ്റുകൾ തുടങ്ങും. കുട്ടികളിലും രക്ഷിതാക്കളിലും വായന പ്രോത്സാഹിപ്പിക്കാൻ മാസം തോറും വിവിധ മത്സരങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രദേശിക സ്കൂൾ ലൈബ്രറി യൂണിറ്റുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടിലാണ് ഉദ്‌ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. പ്രദേശിക ലൈബ്രറിയൻമാരായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.
സ്വാഗതസംഘം ചെയർ പേഴ്‌സൻ പ്രീതാ രാമന്‍ സ്വാഗതം പറഞ്ഞ ചടങ്ങിൽ
പി ടി എ പ്രസിഡന്റ് എം മുസ്തഫ അധ്യക്ഷത വഹിച്ചു.
സ്‌കൂൾ ഹെഡ്മാസ്റ്റർ അബ്ദുറഹ്മാന്‍ പി.എം ആമുഖ പ്രഭാഷണം നടത്തി. പ്രദേശിക സ്കൂൾ ലൈബ്രറി യൂണിറ്റിലെ ആദ്യപുസ്തക വിതരണം
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ തരേഷും,
അമ്മ വായന പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ . ആമിന സത്താറും നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ ഗണേശൻ, സ്കൂൾ
എസ് എം സി ചെയർമാൻ ടി.കെ ബഷീര്‍,
സ്കൂൾ പ്രിൻസിപ്പൽ മുജീബ് റഹ്‌മാന്‍, ബഷീര്‍ കെ.വി എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂള്‍ ലൈബ്രേറിയൻ രാജി എൻ ആർ നന്ദി രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *