April 23, 2024

സമ്പൂർണ വെളിയിട വിസർജ്ജന മുക്തവും, മാലിന്യ നിർമാർജ്ജനവും: ജില്ലയിലെ 25 വില്ലേജുകൾക്ക് ഒ.ഡി.എഫ്.പ്ലസ് പദവി

0
Img 20211002 Wa0046.jpg
കൽപ്പറ്റ: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 25 വില്ലേജുകൾക്ക് ഒ.ഡി.എഫ്.പ്ലസ് പദവി ലഭിച്ചു. സമ്പൂർണ വെളിയിട വിസർജ്ജന മുക്തവും, മാലിന്യ നിർമാർജ്ജനം നല്ല രീതിയിൽ നടക്കുന്നതുമായ പഞ്ചായത്തുകൾക്ക് ലഭിക്കുന്നതാണ് ഒ.ഡി.എഫ്.പ്ലസ് പദവി. വില്ലേജ് അടിസ്ഥാനത്തിലാണ് ഇവ പ്രഖ്യാപിക്കുന്നത്. ശുചിത്വ മാലിന്യ പരിപാലന രംഗത്ത് കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാന സർക്കാരിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് മികച്ച പ്രവർത്തനം നടത്തുന്ന ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 25 വില്ലേജുകൾക്കാണ് ഒ.ഡി.എഫ്.പ്ലസ് പദവി ലഭിച്ചത്. ഓരോ ഗ്രാമപഞ്ചായത്തിലെയും ശുചിത്വ മാലിന്യ സംസ്കരണത്തിൽ അടിസ്ഥാന സൗകര്യങ്ങളുള്ള വില്ലേജുകൾക്കാണ് പദവി നൽകിയത്. 23 ഗ്രാമപഞ്ചായത്തിലെയും ഒരു വില്ലേജിന് പദവി ലഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, ഒ.ഡി.എഫ്.പ്ലസ് പദവി ലഭിച്ച വില്ലേജ് എന്നിവ ക്രമത്തിൽ:
. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് – പുൽപ്പള്ളി, പാടിച്ചിറ 
. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് – പുൽപ്പള്ളി
. പൂതാടി ഗ്രാമപഞ്ചായത്ത് – കേണിച്ചിറ 
. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് – കണിയാമ്പറ്റ 
. പനമരം ഗ്രാമപഞ്ചായത്ത് – പനമരം, ചേറുകാട്ടൂർ
. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് – മൂപ്പൈനാട് 
. മേപ്പാടി ഗ്രാമപഞ്ചായത്ത് – കോട്ടപ്പടി
. വൈത്തിരി ഗ്രാമപഞ്ചായത്ത് – ചുണ്ടേൽ 
. പൊഴുതന ഗ്രാമപഞ്ചായത്ത് – പൊഴുതന
. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് – പടിഞ്ഞാറത്തറ
. തരിയോട് ഗ്രാമപഞ്ചായത്ത് – കാവുംമന്ദം
. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് – വെങ്ങപ്പള്ളി
. കോട്ടത്തറ ഗ്രാമപഞ്ചായത്ത് – കോട്ടത്തറ
. മുട്ടിൽ ഗ്രാമപഞ്ചായത്ത് – മുട്ടിൽ നോർത്ത്
. മീനങ്ങാടി ഗ്രാമപഞ്ചായത്ത് – പുറക്കാടി
. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് – നൂൽപ്പുഴ
. നെന്മേനി ഗ്രാമപഞ്ചായത്ത് – ചീരാൽ 
. അമ്പലവയൽ ഗ്രാമപഞ്ചായത്ത് – അമ്പലവയൽ 
. എടവക ഗ്രാമപഞ്ചായത്ത് – എടവക 
. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് – വെള്ളമുണ്ട
. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് – തൊണ്ടർനാട് 
. തിരുനെല്ലി ഗ്രാമപഞ്ചായത്ത് – കാട്ടിക്കുളം 
. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് – തവിഞ്ഞാൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *