ചിക്കൻ വ്യാപാരി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തി


Ad

കൽപറ്റചിക്കൻ വ്യാപാരികളെ തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പൊലൂഷൻ കൺട്രോൾ ബോർഡ് ഓഫീസിന് മുമ്പിൽ വ്യാപാരികൾ ധർണ നടത്തി.മാലിന്യ സംസ്കരണത്തിൻ്റെ പേര് പറഞ്ഞ് കൊണ്ടു് ചിക്കൻ വ്യാപാരികൾ സ്വകാര്യ റെൻ്ററിംഗ് ഏജൻസികൾക്ക് ചിക്കൻ വെയ്സ്റ്റ് നൽകണമെന്നും ഒരു കിലോ വെയ്സ്റ്റ് എടുക്കാൻ 4.50 രൂപ തോതിൽ ഏജൻസിക്ക് നൽകണമെന്നുമുള്ള ജില്ലാതല തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടും കൊണ്ടാണ് മാർച്ചും ധർണയും നടത്തിയത്കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് പ്രകടനമായി പിണങ്ങോട് റോഡിലെ പൊലൂഷൻ ഓഫീസിന് മുമ്പിലേക്ക് നടത്തിയ മാർച്ചിൽ കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി ജില്ലാ ഭാരവാഹികളായ കെ എസ് മഷൂദ്പി പി റഫീഖ്സാലി റാട്ടക്കൊല്ലിമുസ്തഫതൗസീഫ്ജോയ്സന്തോഷ്ബിജുഷമീർസൈദലവിമത്തായിസലിംസമദാനി എന്നിവർ നേതൃത്വം നൽകി

കൽപ്പറ്റ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിന് മുമ്പിൽ നടത്തിയ ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡൻറ് കെ.കെ വാസുദേവൻ ഉൽഘാടനം ചെയ്തു.കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് പി.പി റഫീഖ് അധ്യക്ഷത വഹിച്ചുഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻറ് കെ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തിജില്ലാ ട്രഷറർ  ഹൈദ്രൂസാലി റാട്ടക്കൊല്ലിഷഫീർഅനസ്ഷറഫുദ്ദീൻ ,മുസ്തഫസി പി റഷീദ്റംഷാദ് എന്നിവർ സംസാരിച്ചു,, തുടർന്ന് ജില്ലാ കലക്ടർ.ഡിഎംപൊലൂഷൻ കൺട്രോൾ ബോർഡ് ഓഫിസർശുചിത്വമിഷൻ എന്നിവർക്ക് നിവേദനം നൽകി

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *