April 20, 2024

ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി) ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

0
Img 20211006 Wa0031.jpg
കൽപ്പറ്റ: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിനേഷൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള കുട്ടികള്‍ക്കാണ് ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി) നല്‍കുന്നത്. ഈ വാക്സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം, 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കുക. സ്വകാര്യ ആശുപത്രികളില്‍ രണ്ടായിരം രൂപ വരെ വിലയുള്ള പി.സി.വി വാക്‌സിന്‍ ആണ് സര്‍ക്കാര്‍ ആശുപത്രികളിൽ നിന്നും പി.എച്ച്.സികളിൽ നിന്നും ഇനി മുതൽ സൗജന്യമായി നല്‍കുന്നത്. ജില്ലയിൽ വാക്സിനേഷൻ തുടങ്ങുന്നതിന് മുമ്പായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. 
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡി.ഇ.ഐ.സി കോൺഫറൻസ് ഹാളിൽ നടന്ന വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനത്തിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി. മുസ്തഫ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, എൻ.എച്ച്.എം ഡി.പി.എം ഡോ. സമീഹ സൈതലവി, കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ, ആർ.സി.എച്ച് ഓഫീസർ ഇൻച്ചാർജ് ഡോ. പി. ദിനീഷ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, എം.സി.എച്ച് ഓഫീസർ ഇൻച്ചാർജ് പി. ജോളി ജെയിംസ്, എൻ.എച്ച്.എം ജൂനിയർ കൺസൾട്ടൻ്റ് കെ.എസ്. നിജിൽ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *