സ്റ്റേറ്റ് എപ്ലോയിസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ ധർണ്ണ
കൽപ്പറ്റ: ജനാധിപത്യ രാജ്യത്തിൽ ജനകീയ സമരങ്ങളെ വെല്ലുവിളിച്ചും അടിച്ചമർത്തിയും മുന്നോട്ട് പോകാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി ആലി പറഞ്ഞു. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകർ നടത്തുന്ന അവകാശ പ്രക്ഷോഭങ്ങൾ ഈ നാടിൻ്റെ നിലനിൽപ്പിനു വേണ്ടിയുള്ളതാണെന്നും സ്റ്റേറ്റ് എപ്ലോയിസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു.
കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും, സമരത്തിലേക്ക് വണ്ടിയിടിപ്പിച്ച് സമരക്കാരെ കൊലപ്പെടുത്തിയവരെ അറസ്റ്റു ചെയ്യണമെന്നും, പ്രിയങ്കാ ഗാന്ധിയെ അകാരണമായി അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചുമാണ് സെറ്റോയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തിയത്. പി.എസ് ഗിരീഷ്കുമാർ, പി സഫ്വാൻ, ദിലീപ് കുമാർ, കെ.ടി ഷാജി, സലിം കാരമൂല, രമേശൻ മാണിക്കൻ, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ, ബിനു തുടങ്ങിയവർ സംസാരിച്ചു. വി.സി സത്യൻ, ടി അജിത്ത്കുമാർ, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, സി. ചിത്ര, അഭിജിത്ത് സി.ആർ, സി.എസ് പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി
Leave a Reply