ആറ് കിലോ കഞ്ചാവുമായി പാനൂര്‍ സ്വദേശിയെ എക്‌സൈസ് പിടികൂടി; പനമരം ആര്യന്നൂര്‍ നടയില്‍ വാഹനം ബ്ലോക്ക് ചെയ്ത് സാഹസികമായാണ് പ്രതിയെ പിടികൂടിയത്

പനമരം: വയനാട് എക്‌സൈസ് ഇന്റലിജന്റിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ പി എം മജു, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍ ബാബുരാജ്, അനില്‍ കുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘം ഇന്ന് പുലര്‍ച്ചെ പനമരം പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് കെ എല്‍ 58 വൈ 9551 സ്വിഫ്റ്റ് കാറില്‍ കടത്തിയ ആറ് കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ പാനൂര്‍ കല്ലങ്കണ്ടി സ്വദേശി പൊന്‍കളത്തില്‍ അഷ്‌ക്കര്‍ (29) നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പനമരം ആര്യന്നൂര്‍ നടയില്‍ വാഹനം ബ്ലോക്ക് ചെയ്ത് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് സംഘം സഞ്ചരിച്ച കാറിനും ബൈക്കിനും പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കേടുപാടുകള്‍ പറ്റി.
കണ്ണൂരില്‍ നിന്നും വയനാട്ടിലെക്ക് വിതരണത്തിന് കൊണ്ട് വന്നതാണ് കഞ്ചാവ് . നിരവധി തവണകളായി ഈ സ്വിഫ്റ്റ് കാറില്‍ വയനാട്ടിലേക്ക് കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. കണ്ണൂര്‍ വയനാട് അതിര്‍ത്തിയായ പേരി യയിലൂടെ രാത്രി 3. 45 ഓടെ ഈ വാഹനം കടന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്നിടങ്ങളിലായ് കാത്തിരുന്ന അന്യേഷണ സംഘം ഇയാള്‍ക്കായ് വലവിരിക്കുകയായിരുന്നു.



Leave a Reply