ഗുരുപിതാമഹന്‍മാരെ ആദരിച്ചു

മാനന്തവാടി: മോദിജിയുടെ 71 ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായ്
മാനന്തവാടി നിയോജക മണ്ഡലം ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ വിവിധതൊഴില്‍ മേഖലയില്‍ നിന്നും വിശ്രമ ജീവിതത്തിലേക്ക് മാറിയ പ്രൗഢന്‍മാരായ ഗുരുപിതാമഹന്‍മാരെ ആദരിച്ചു. പരിപാടിയില്‍ മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളില്‍ നിന്നും ആദരവ് സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നവര്‍ അവരുടെ ജീവിതാനുഭവങ്ങളും പരമ്പരാഗത തൊഴില്‍ നൈപുണ്യവും പങ്ക് വെക്കുകയുണ്ടായ്.
പരിപാടി ഒബിസി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ പി.വി ന്യൂട്ടന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി ഗ്രീഷിത്ത് അമ്പാടി , മാനന്തവാടി ബിജെപി മണ്ഡലം ജന: സെക്രട്ടറി ജിതിന്‍ ഭാനു , സെക്രട്ടറി വിജയന്‍ കൂവണ , മോര്‍ച്ചയുടെ മണ്ഡലം അദ്ധ്യക്ഷന്‍ സുഭാഷ് , സെക്രട്ടറി വിനോദ് കൊയിലേരി എന്നിവര്‍ സംസാരിച്ചു.



Leave a Reply