മേപ്പാടി സി.എച്ച്.സിയില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ഇന്ന്
കൽപ്പറ്റ: ആരോഗ്യ വകുപ്പ് മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്ര പരിസരത്ത് സ്ഥാപിച്ച ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ഇന്ന് (ചൊവ്വ) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു നിര്‍വ്വഹിക്കും. ഇതോടൊപ്പം നടക്കുന്ന ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ നിര്‍വ്വഹിക്കും. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ്, ഡി.എം.ഒ ഡോ. ആര്‍. രേണുക, ആരോഗ്യ കേരളം ഡി.പി.എം ഡോ. സമീഹ സൈതലവി തുടങ്ങിയവര്‍ പങ്കെടുക്കും.
Leave a Reply