April 26, 2024

കല്ലോടിയിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച വ്യാപാരി പിടിയിൽ

0
മാലിന്യം കത്തിച്ച വ്യാപാരസ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കി
എടവക: പ്ലാസ്റ്റിക് മാലിന്യം കത്തിച്ച വ്യാപാര സ്ഥാപനത്തില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ പിഴയീടാക്കി. 
പ്ലാസ്റ്റിക്  മാലിന്യം കത്തിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ കല്ലോടി ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. സ്ഥാപന ഉടമയില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കി. 
പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ മാലിന്യം കത്തിച്ചാൽ  ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ 5000 രൂപ മുതൽ 25000 രൂപ വരെ പിഴ ഈടാക്കാം. ഇന്ത്യൻ ശിക്ഷാനിയമം 268, 269, 278, കേരള പോലീസ് ആക്ട് 120 ഇ വകുപ്പുകൾ പ്രകാരവും നടപടിയെടുക്കാം. 
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എടവക ഗ്രാമപഞ്ചായത്ത് സമ്പൂർണ ഹരിത പഞ്ചായത്ത് പ്രഖ്യാപനം നടത്തിയിരുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഹരിതകർമസേന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിതകർമസേനയ്ക്കൊപ്പം വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തിയിരുന്നു. ഇത്തരം നിയമലംഘനങ്ങൾ തുടർന്നാൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *