നാട്ടുനന്മ പദ്ധതി: ഏകദിന പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ: കിടപ്പ് രോഗികള്‍ക്ക് കൈത്താങ്ങാവാന്‍ ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍, പെയിന്‍ & പാലിയേറ്റീവുമായി സഹകരിച്ച് നടപ്പിലാക്കുന്ന നാട്ടു നന്മ പദ്ധതിയുടെ ഭാഗമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കിടപ്പ് രോഗി പരിചരണം, പാലിയേറ്റീവ് കെയര്‍ തുടങ്ങി മേഖലകളിലാണ് പരിശീലനം നല്‍കിയത്. ആദ്യഘട്ട പരിശീലനത്തില്‍ വെള്ളമുണ്ട സി.ഡി.എസിലെ തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പരിശീലനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് ചെയര്‍മാന്‍ ഗഫൂര്‍ തനേരി ക്ലാസ്സെടുത്തു. വെള്ളമുണ്ട സിഡിഎസ് ചെയര്‍പേഴ്സണ്‍ സൗദ കെ, മെമ്പര്‍ സെക്രട്ടറി അജയ്കുമാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ആസ്യ, വാര്‍ഡ് മെമ്പര്‍ ശഫീല പടയന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രതിനിധി അബ്ദുല്‍ നാസര്‍ കെ കെ, പാലിയേറ്റീവ് പ്രവര്‍ത്തകരായ കെ കെ ചന്ദ്രശേഖരന്‍, സി.വി മജീദ്, വെള്ളമുണ്ട പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സെക്രട്ടറി പി.ജെ വിന്‍സെന്റ് , സാബു പി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു .



Leave a Reply