ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍( ഡി കെ ടി എഫ്) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി
കല്‍പ്പറ്റ : കര്‍ഷകതൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനയായ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കൃഷിഭവനുകളില്‍ എ ഡി സി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കര്‍ഷകത്തൊഴിലാളികളെ അനുവദിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് കണ്‍വെന്‍ഷന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷകര്‍ ഇല്ലെങ്കില്‍ രാജ്യ വ്യാപകമായി കര്‍ഷകത്തൊഴിലാളികള്‍ ഇല്ലായ്മ ചെയ്യപ്പെടും എന്ന് കണ്‍വെന്‍ഷന്‍ വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് എക്കണ്ടി മൊയ്തുട്ടി അധ്യക്ഷതവഹിച്ചു. കെപിസിസി അംഗം വി എ മജീദ്,ഡിസിസി സെക്രട്ടറി ബിനു തോമസ്, എന്‍ വേണുഗോപാല്‍, ശിവരാമന്‍ പാറക്കുഴി, സുന്ദര്‍രാജ് എടപട്ടി , ഷാജി ചുള്ളിയോട്, സിസി തങ്കച്ചന്‍, പി കെ കുഞ്ഞമ്മദ്, വി എന്‍ ശശീന്ദ്രന്‍, ലൈജി തോമസ്, ജോസ് ആരി ശേരി, ശശി പന്നിക്കുഴി, അബ്ദുള്‍ നാസര്‍ ആയങ്കി, രാംകുമാര്‍, സലാം, വി കെ സുകുമാരന്‍, പി ഷൈനി, പ്രസന്ന രാമകൃഷ്ണന്‍ സംസാരിച്ചു.
Leave a Reply