April 25, 2024

ബദൽ റോഡ് വയനാടിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യം; എം എൽ എ ഒ ആർ കേളു

0
Img 20211017 Wa0022.jpg
മാനന്തവാടി: തലമുറകളായി ഉപയോഗിച്ചിരുന്ന എൻ എച്ച് 766 ദേശീയപാതയിൽ യാത്രാ നിരോധനങ്ങൾ കൊണ്ടുവരുന്ന സാഹചര്യമുണ്ടായാൽ ഏറ്റവും അനുയോജ്യമായ ബദൽ പാതയായി പെരിക്കല്ലൂർ വഴിയുള്ള റോഡ് പരിഗണിക്കാവുന്നതാണെന്ന് മാനന്തവാടി എം എൽ എ ഒ ആർ കേളു  പറഞ്ഞു. എൻ എച്ച് 766 ന് പകരമായി ബദൽപാത നിർദേശിക്കാനായി സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശിക്കപ്പെട്ട ബദൽ റോഡുകളിൽ ഏറ്റവും അഭികാമ്യം കൽപ്പറ്റ -ബത്തേരി – പെരിക്കല്ലൂർ – മൈസൂർ റോഡ് ആയിരിക്കുമെന്ന് എം എൽ എ പറഞ്ഞു. ബൈരക്കുപ്പയിൽ നിന്ന് കുട്ട – ഗോണിക്കുപ്പ റോഡിലൂടെയും, എച്ച്.ഡി. കോട്ട വഴിയും മൈസൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പാതയിലൂടെ സാധിക്കും. പുൽപ്പള്ളി മേഖലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കബനി നദിക്ക് കുറുകെ പണിയാനായി 27 വർഷം മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പയിൽ കേവലം ഒരു പാലം മാത്രം നിർമ്മിച്ചാൽ കേരള -കർണ്ണാടക യാത്ര സുഗമമാക്കാൻ സാധിക്കുമെന്ന് വ്യാപാരി പ്രതിനിധികൾ റൂട്ട് മാപ്പ് വിശദീകരിച്ചുകൊണ്ട് ബോധ്യപ്പെടുത്തുകയുണ്ടായി.
അതോടൊപ്പം തന്നെ നിലവിൽ പാലം പണി പൂർത്തിയായിരിക്കുന്ന ചേകാടി റൂട്ടിൽ വനത്തിലൂടെയുള്ള റോഡുകൾ വിപുലീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ദേശീയപാതയായ NH 766 തുറന്നു കിട്ടാനായി കേരളം കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ സമരം സുൽത്താൻ ബത്തേരിയിൽ നടത്തിയിട്ടു പോലും പാത തുറക്കുന്നതിനു പകരം കൂടുതൽ നിയന്ത്രണങ്ങളും നിരോധനങ്ങളും കൊണ്ടുവരുന്ന സാഹചര്യമാണുള്ളത്.
ഈ സാഹചര്യത്തിൽ ബൈരക്കുപ്പ വഴി നിലവിലുളള റോഡ് ബദൽപാതയാക്കിയാൽ കേവലം പാലം ഒഴികെ മറ്റു യാതൊരു നിർമ്മിതികളും ആവശ്യമില്ലെന്നും, വനത്തിനോ,വനസമ്പത്തിനോ ഈ പാതമൂലം യാതൊരു കോട്ടവും സംഭവിക്കില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. കേരള -കർണാടക സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ ഇരുസംസ്ഥാനങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പക്ഷം വയനാടൻ കുടിയേറ്റ ജനതയുടെ കാർഷിക- വാണിജ്യ- വിദ്യാഭ്യാസ – ഐടി- മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
നിർദ്ദിഷ്ട ബദൽപാത നിലവിൽ വരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികളായ പ്രസിഡണ്ട് മാത്യു മത്തായി ആതിര, ജനറൽ സെക്രട്ടറി അജിമോൻ കെ.എസ്. എന്നിവർ ചേർന്ന് MLA ക്ക് നിവേദനം നൽകി.
എം.എസ്.സുരേഷ് ബാബു, പ്രകാശ് ഗഗാറിൻ, P.A.മുഹമ്മദ്,പി.ജെ. പൗലോസ്,ബെന്നി മാത്യു, രാഘവൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *