മഴ- ജാഗ്രത കൈവിടരുത്; മന്ത്രി എ കെ ശശീന്ദ്രൻ

കൽപ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ജില്ലയെ കാര്യമായ തോതില്‍ ബാധിച്ചിട്ടില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഓര്‍മ്മിപ്പിച്ചു. കാലാവസ്ഥാ വകുപ്പ് രണ്ട് നാള്‍ കൂടി മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഏതൊരു പ്രതിസന്ധിയേയും നേരിടുന്നതിന് സജ്ജമായിരിക്കണം. വകുപ്പുകള്‍ തമ്മിലുളള ഏകോപനം പ്രധാനമാണ്. ദുര്‍ബല മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി നേരിടുന്നതില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാണിച്ച കൂട്ടായ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വിവിധ ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply