April 23, 2024

എ പ്ലസ് നേടിയ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 90 ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെയും, തുടര്‍ച്ചയായി നൂറ് ശതമാനം വിജയം ഉറപ്പാക്കി വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന് യോഗ്യരാക്കിയ ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളെയും ആദരിച്ചു. തിരുനെല്ലി ആശ്രമം ഹൈസ്‌കൂള്‍, നല്ലൂര്‍നാട് എ.എം.ആര്‍.എച്ച്.എസ്.എസ്, കല്‍പ്പറ്റ ജി.എം.ആര്‍.എച്ച്.എസ്, പൂക്കോട് ജി.എം.ആര്‍.എച്ച്.എസ്.എസ്, നൂല്‍പ്പുഴ ജി.എം.ആര്‍.എച്ച്.എസ് എന്നീ വിദ്യാലയങ്ങളെയാണ് ആദരിച്ചത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ടേബിള്‍ ടോക്ക് മത്സരത്തില്‍ വിജയിച്ച അഞ്ചുകുന്ന് ജി.എം.യു.പി.എസ് വിദ്യാര്‍ത്ഥിയായ വിഘ്നേഷ്, മാനന്തവാടി എല്‍.എല്‍.യു.പി സ്‌കൂളിലെ കൃപ, ചീങ്ങേരി യു.പി സ്‌കൂളിലെ ക്രിസ്റ്റ എല്‍ദോസ് എന്നിവരെയും മൊമന്റോ നല്‍കി ആദരിച്ചു. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. 
ബത്തേരിയില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ പി.കെ. രമേശന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.കെ. അബ്ബാസലി, ടി.ഡി.ഒ ഇസ്മയില്‍, നൈജല്‍, ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു. മാനന്തവാടിയില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമസമിതി വൈസ് പ്രസിഡണ്ട് ശാരദ സജീവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എം ഗണേശന്‍, ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. മുഹമ്മദലി, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജിനചന്ദ്രന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ അനില്‍ കുമാര്‍, കല്‍പ്പറ്റ ജി.എം.ആര്‍.എച്ച്.എസ്.എസ് പ്രധാനധ്യാപിക സുഹറാബി, പൂക്കോട് ജി.എം.ആര്‍.എച്ച്.എസ്.എസ് പ്രധാനധ്യാപകന്‍ ആത്മാറാം, ശിശുക്ഷേമ സമിതി ജോ.സെക്രട്ടറി കെ രാജന്‍, ട്രഷറര്‍ ഷംസുദ്ദീന്‍, നിര്‍വാഹകസമിതി അംഗം പി.ആര്‍ നാഥന്‍, അഭിഷ രാഘവന്‍, തുഷാര എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *