ശിശുദിനാഘോഷം : കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍

കൽപ്പറ്റ: ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ശിശുക്ഷേമ സമിതി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി , യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്ക് കഥ.,കവിത, ഉപന്യാസം എന്നീ രചനാ മത്സരങ്ങളും എല്‍.പി .യു.പി. വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന കുട്ടികള്‍ അവരുടെ പേര്, പഠിക്കുന്ന ക്ലാസ്, വിദ്യാലയം, വാട്‌സ അപ്പ് നമ്പര്‍, പങ്കെടുക്കുന്ന ഇനം. എന്നിവ സഹിതം റജിസ്റ്റര്‍ ചെയ്യണം. റജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് മത്സര സംബന്ധമായ വിവരങ്ങള്‍ വാട്‌സ്അപ്പ് മുഖേന അറിയിക്കുന്നതാണ്. റജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി ഒക്‌ടോബര്‍ 30 ന് 4 മണി വരെ. വൈകി ലഭിക്കുന്ന പേരുകള്‍ സ്വീകരിക്കില്ല. ഉപജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന 3 രചനകള്‍ ജില്ലാതലത്തില്‍ വിലയിരുത്തി ജില്ലാതല വിജയികളെ കണ്ടെത്തും. ജില്ലാതലത്തില്‍ 1, 2, 3 സ്ഥാനങ്ങള്‍ ലഭിക്കുന്ന രചനകള്‍ സംസ്ഥാന തലത്തില്‍ പരിഗണിക്കും. ഉപജില്ലാ തലത്തില്‍ ഓണ്‍ലൈനായി നടത്തുന്ന പ്രസംഗമത്സരത്തില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല വിജയികളില്‍ നിന്ന് കുട്ടികളുടെ പ്രധാനമന്ത്രി പ്രസിഡന്റ് സ്പീക്കര്‍, സ്വാഗത, നന്ദി പ്രാസംഗകരേയും കണ്ടെത്തും. പേര് റജിസ്റ്റര്‍ ചെയ്യാനുള്ള വാട്‌സ്അപ്പ് നമ്പറുകള്‍: മാനന്തവാടി – 9446695426, ബത്തേരി – 9447933267, വൈത്തിരി – 8075401745



Leave a Reply