April 23, 2024

ശിശുദിനാഘോഷം കുട്ടികൾക്കായി വിവിധ മത്സരങ്ങളുമായി ശിശുക്ഷേമ സമിതി

0
Img 20211027 Wa0024.jpg
മീനങ്ങാടി : ഈ വർഷത്തെ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ശിശുക്ഷേമ സമിതി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
 എൽ.പി , യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് കഥ. കവിത ഉപന്യാസം എന്നീ രചനാ മത്സരങ്ങളും.
എൽ .പി .യു.പി. വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവുമാണ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്ന കുട്ടികൾ അവരുടെ പേര്, പഠിക്കുന്ന ക്ലാസ് വിദ്യാലയം വാട്സ അപ്പ് നമ്പർ പങ്കെടുക്കുന്ന ഇനം. എന്നിവ സഹിതം റജിസ്റ്റർ ചെയ്യണം
. റജിസ്റ്റർ ചെയ്ത കുട്ടികൾക്ക് മത്സര സംബന്ധമായ വിവരങ്ങൾ വാട്സ്അപ്പ് മുഖേന അറിയിക്കുന്നതാണ്.
30.10.2021 ശനിയാഴ്ച 4 മണി വരെ റജിസ്റ്റർ ചെയ്യാവുന്നതാണ്. 
വൈകി ലഭിക്കുന്ന പേരുകൾ സ്വീകരിക്കില്ല. 3.11.21 ന് മുമ്പ് മത്സരങ്ങൾ പൂർത്തീകരിക്കും. 
ഉപജില്ലാ തലത്തിലും ജില്ലാതലത്തിലും രചനകൾ വിലയിരുത്തി സമ്മാനങ്ങൾ നലകും. 
ഉപജില്ലാ തലത്തിൽ തെരഞ്ഞെടുക്കുന്ന 3 രചനകൾ ജില്ലാതലത്തിൽ വിലയിരുത്തി ജില്ലാതല വിജയികളെ കണ്ടെത്തും.
 തുടർന്ന് ജില്ലാതലത്തിൽ 1, 2, 3 സ്ഥാനങ്ങൾ ലഭിക്കുന്ന രചനകൾ സംസ്ഥാന തലത്തിൽ പരിഗണിക്കും.
പ്രസംഗ മത്സരം എൽ .പി , യു.പി. വിദ്യാർഥികൾക്ക് മാത്രമേയുള്ളു. 
ഉപജില്ലാ തലത്തിൽ ഓൺലൈനായി നടത്തുന്ന മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടുന്നവർക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാo 
ജില്ലാ തല വിജയികളിൽ നിന്ന് കുട്ടികളുടെ പ്രധാനമന്ത്രി പ്രസിഡന്റ് സ്പീക്കർ, സ്വാഗത നന്ദി പ്രാസംഗ കരേയും കണ്ടെത്തും.
 ശിശുദിനാഘോഷം കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ കോവിഡ് മാനദണ്ഡങ്ങളസരിച്ച് നടത്തും. 
പരിപാടി ശിശുക്ഷേമ സമിതിയുടെ ഫെയ്സ് ബുക്ക് പേജിൽ ലൈവായി കാണാനുള്ള സൗകര്യവും ഒരുക്കും. 
പേര് റജിസ്റ്റർ ചെയ്യാനുള്ള വാട്സ്അപ്പ് നമ്പറുകൾ മാനന്തവാടി 9446695426. ബത്തേരി 94479332 67 വൈത്തിരി 8075401745.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *