March 28, 2024

വനം വന്യജീവി വകുപ്പും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു

0
Img 20211027 Wa0046.jpg
പൊഴുതന: വനം വന്യജീവി വകുപ്പും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. കോവിഡ് മഹാമാരി കാരണം രണ്ടുവർഷമായി പൂട്ടിക്കിടന്ന പൊഴുതന പഞ്ചായത്തിലെ വലിയപാറ ഗവ. എൽ പി സ്കൂൾ ആണ് കൽപ്പറ്റ റേഞ്ചിൽ പെട്ട, കൽപ്പറ്റ  സെക്ഷനിലെ വനം വകുപ്പ് ജീവനക്കാരും അധ്യാപകരും ചേർന്ന് ശുചീകരിച്ചത്. സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണത്തിൽ വനം വകുപ്പ് ജീവനക്കാരും സഹകരിക്കണമെന്ന വയനാട് ജില്ലയുടെ ചുമതല കൂടെയുള്ള വനം വകുപ്പ് മന്ത്രി   എ.കെ. ശശീന്ദ്രന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുചീകരണം. സ്കൂളിലെ ബെഞ്ചും ഡെസ്കുമെല്ലാം വൃത്തിയാക്കിയശേഷം അണുവിമുക്തമാക്കുകയും ചെയ്തു. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്നയുടെ നിർദ്ദേശപ്രകാരം കൽപ്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ജെ.ജോസിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിജീവ്. എ, ഫോറസ്റ്റ് വാച്ചർ മാരായ ലക്ഷ്മി കെ, വിൻസന്റ് ആർ, എൻ. എം. ആർ വാച്ചർ മാരായ അരുൺ, ദീപ്തീഷ്, രാജേഷ്, പവിത്രൻ, അഖിൽ എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *