ത്രിപുര വംശഹത്യ: പ്രീതിഷേധ വലയം തീർത്ത് വിമൻ ഇന്ത്യ മൂവ്മെന്റ്

മാനന്തവാടി : ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെയുള്ള വംശവെറിയന്മാരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി മാനന്തവാടിയിൽ പ്രതിഷേധം വലയം സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജമീല ഉദ്ഘാടനം ചെയ്തു.
വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് സൽമ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നുഫൈസ. എസ്ഡിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി നൗഫൽ, വിമൻ ഇന്ത്യ മൂവ്മെന്റ്മണ്ഡലം ജനറൽ സെക്രട്ടറി ബബിത ശ്രീനു തുടങ്ങിയവർ സംസാരിച്ചു. നിഷാ ജിനിഷ്, സുമയ്യ, മൈമൂന, ഹലീമ, ആയിഷ തുടങ്ങിയവർ പ്രതിഷേധ വലയത്തിന് നേതൃത്വം നൽകി.



Leave a Reply