തമ്പി അമ്മാനിക്ക് സഹായ ഹസ്തവുമായി എൻ.സി.പി. നേതാക്കൾ;വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും
ന്യൂസ് വയനാട് ഇംപാക്ട്
പനമരം-ആന ചവുട്ടി ഒരു കാൽ നഷ്ടപ്പെട്ട തമ്പി അമ്മാനിയെ കുറിച്ച് കഴിഞ്ഞ ദിവസം ,, ന്യൂസ് വയനാട് ,, റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് കണ്ടതിൻ്റെ വെളിച്ചത്തിൽ എൻ .സി. പി നേതാക്കൾ ഇന്ന് തമ്പിയുടെ വീട്ടിൽ സന്ദർശനം നടത്തി.
നഷ്ടപരിഹാര തുക തുച്ഛമാണ് എന്ന തമ്പിയുടെ പരാതി മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വന്ന് അർഹമായ നഷ്ട പരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും വാങ്ങി നൽകാൻ നടപടി സ്വീകരിക്കുമെന്ന് എൻ.സി. പി നേതാക്കൾ ന്യൂസ് വയനാടിനോട് പറഞ്ഞു.
NCP ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ , ജില്ലാ സെക്രട്ടറി വന്ദന ഷാജു , പനമരം പഞ്ചായത്ത് 6- ആം വാർഡ് മെമ്പർ ജെയിംസ് കെ സി , ദേശീയ കലാസംസ്‌കൃതി ജില്ലാ ചെയർമാൻ അനൂപ് വരദൂർ , മെഹബൂബ് P , സാബു എടപ്പെട്ടി തുടങ്ങിയവരാണ് തമ്പിയെ കണ്ട് കാര്യങ്ങൾ മനസ്സിലാക്കി ഈ ഉറപ്പുകൾ നൽകിയത്.
Leave a Reply