April 26, 2024

ഓടപ്പള്ളം സ്‌കൂൾ സ്മാർട്ട് ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്തു

0
Img 20211103 181339.jpg
സുല്‍ത്താന്‍ ബത്തേരി നഗരസഭ കരുതൽ പദ്ധതിയുടെ ഭാഗമായി ഓടപ്പള്ളം ഗവ. ഹൈസ്‌കൂളില്‍ ഒരുക്കിയ കോവിഡ് മുക്ത സ്മാര്‍ട്ട് ക്ലാസ്സ്മുറികൾ നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തിനനുയോജ്യമായ മാതൃകയിലാണ് ക്ലാസ്സ്മുറികള്‍ ഒരുക്കിയിട്ടുള്ളത്. സ്കൂൾ അപ്രോച്ച് റോഡിൻ്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, മലയാളം റൂം ഉദ്ഘാടനം വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. ലിഷ, ഇൻ്റർലോക്ക് അങ്കണത്തിൻ്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. സഹദേവൻ എന്നിവരും നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ കമ്മിറ്റി ടോം ജോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാമില ജുനൈസ്, വാർഡ് കൗൺസിലർമാരായ പ്രിയ വിനോദ്, വത്സ ജോസ്, ഡി.ഇ.ഒ സി.കെ. സുനിൽ കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ. കമലം തുടങ്ങിയവർ പങ്കെടുത്തു.
സ്കൂളിലെ ആറ് ക്ലാസ്സ്മുറികളാണ് കോവിഡ് മുക്ത സ്മാര്‍ട്ട് ക്ലാസ്സ്മുറികളായി തയ്യാറാക്കിയത്. നഗരസഭയുടെ ടി.എസ്.പി. ഫണ്ടില്‍ നിന്നും, കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി ഏഴര ലക്ഷം രൂപ മുടക്കി വാങ്ങിയ ഇരിപ്പിടങ്ങളാണ് ക്ലാസ്സുകളിൽ ക്രമീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കം മൂലം കോവിഡ് വ്യാപനം വരാതെ ബയോ ബബിള്‍ മാതൃകയില്‍ കുട്ടികൾക്ക് സംരക്ഷണം ഒരുക്കുന്നതാണ് ഈ ഇരിപ്പിടങ്ങൾ. അധ്യാപകരുടെയും, പി.ടി.എയുടെയും, രക്ഷിതാക്കളുടെയും സഹായത്തോടെയാണ് ഓരോ ക്ലാസ്സിലും ഇതിനനുസൃതമായ പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കിയത്. പദ്ധതിക്ക് വയനാട് ഡയറ്റ് അക്കാദമിക പിന്തുണ നല്‍കും. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനത്തിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ സ്കൂളാണ് ഓടപ്പള്ളം ഗവ. ഹൈസ്കൂൾ. വരും വര്‍ഷങ്ങളില്‍ മുഴുവന്‍ ക്ലാസ്സ് മുറികളിലും പദ്ധതി നടപ്പിലാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *