May 13, 2024

കര്‍ഷക സമൂഹത്തിന്റെ ആശങ്കയാകറ്റാന്‍ ബഫര്‍ സോണ്‍ അവ്യക്തത നീക്കണം; കിസ്സാന്‍ കോണ്‍ഗ്രസ്സ്

0
Img 20211104 072120.jpg
കല്‍പ്പറ്റ :വയനാട് വന്യ ജീവി സാങ്കേധത്തിന് ചുറ്റും ബഫര്‍ സോണ്‍ സര്‍ക്കാര്‍ ആലോചിക്കയാല്‍ റവന്യു നിയമങ്ങള്‍ മാത്രം ബാധകമായ കൃഷി സ്ഥലങ്ങളിലും, ജനവാസ കേന്ദ്രങ്ങളിലും താമസിക്കുന്ന കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി യിലെ അവ്യക്തത നീക്കണമെന്ന് കിസ്സാന്‍ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി ആവശ്യ പെട്ടു
അന്തിമ ഉത്തരവിറക്കാന്‍ തയ്യാറായിരിക്കെ ബഫര്‍ സോണ്‍ അതിരുകള്‍ കൃത്യമായി തിട്ട പ്പെടുത്തി ജനങ്ങളെ ബോധ്യ പെടുത്താന്‍ പോലും തയ്യാറാകാത്തത് ഇതിന്റ പിന്നിലെ ഗൂടാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും, വന്യ ജീവി സാങ്കേതത്തെ കടുവാ സാങ്കേതമായി ഉയര്‍ത്തി കാട്ടി കൂടുതല്‍ ഫണ്ട് കൈവശപ്പെടുത്താനുള്ള നിശ്ചിത താല്പര്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയാണ് അധികാരികളെന്നും യോഗം കുറ്റപ്പെടുത്തി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കര്‍ഷകര്‍ നേരിടുന്ന കുടിയിറക്ക് ഭീഷണി അധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും യോഗം അവശ്യ പെട്ടു,
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി എന്‍ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു, ടോമി തേക്കുമല, ബെന്നി പി എം, സുലൈമാന്‍ അരപ്പറ്റ, വി ടി തോമസ് സെബാസ്റ്റ്യന്‍ കല്പറ്റ, ജോണ്‍സണ്‍ ഇലവുങ്കല്‍ ബൈജു ചാക്കോ, കെ എം കുര്യക്കോസ്, ബാബു പന്നിക്കുഴി, വിജയന്‍ തൊമ്പ്രംകുടി, കെ ജെ ജോണ്‍, ജോസ് കാരനിരപ്പെല്‍, സാജു ഐക്കരക്കുന്നു, വി ഡി ജോസ്, വി വി രാജു, ഡായോനിയ സിബി, ബിന്ദു പി സി, ടി കെ തോമസ്, മനോജ് മുട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *