April 23, 2024

ദീപാവലി ദിനത്തിൽ പഠന കേന്ദ്രത്തിലേക്ക് പാലം നിർമിച്ച് അഗ്നി രക്ഷ സേന

0
Img 20211104 184952.jpg
സുൽത്താൻ ബത്തേരി: ബീനച്ചി സ്കൂളിൻ്റെ പഠന കേന്ദ്രം ആയ കൈവെട്ട മൂല പഠന കേന്ദ്രത്തിലേക്ക് ഉള്ള പാലം മഴയത്ത് തകർന്നത് ദീപാവലി ദിനത്തിൽ 
പുനർ നിർമിച്ച് ബത്തേരി അഗ്നി രക്ഷ സേന.
 ദീപാവലി ദിനത്തിൽ ആണ് പഴയ പാലത്തിന് പകരം പുതിയ തടിപാലം നിർമിച്ചത്.
സുൽത്താൻ ബത്തേരി അഗ്നി രക്ഷ നിലയം സ്റ്റേഷൻ ഓഫീസർ പി നിധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എൻ ബാലകൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാർ ആയ കേ സി ജിജൂമോൻ,എൻ എസ് അനൂപ്, സുജയ് ശങ്കർ, കീർത്തിക് കുമാർ, ബേസിൽ ജോസ്, കേ സുധീഷ്, ഹോം ഗാർഡ് പി സി ചാണ്ടി, ബാബു മാത്യൂ എന്നിവർ ആണ് നിർമ്മാണ പ്രവർത്തനം നടത്തിയത്
 പി.ടി. എ. പ്രസിഡൻറ് കൃഷ്ണകുമാർ ഇന്നലെ നിലയം സന്ദർശിച്ച് ഈ അഭ്യർത്ഥന നടത്തിയെങ്കിലും സുൽത്താൻ ബത്തേരി എം.ഇ.എസ്. ആശുപത്രിയുടെ കാന്റീനിൽ എൽ പി ജി ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചത് മൂലം സേനാംഗങ്ങൾ അത് പരിഹരിക്കുന്നതിന്റെ തിരക്കിലായിരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട് മടങ്ങിയ പി.ടി.എ. പ്രസിഡന്റിനെ സ്റ്റേഷൻ ഓഫീസർ പി.നിധീഷ് കുമാർ പാലത്തിന്റെ പ്രശ്നം പരിഹരിച്ചു തരാമെന്ന ഉറപ്പ് നൽകി. ഇന്ന് നാല് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പാലം പൂർത്തിയായപ്പോൾ
 നാട്ടുകാരും പഠിതാക്കളും പാലം നിർമിച്ചു കിട്ടിയതിന്റെ നന്ദിയോടെ അഗ്നി രക്ഷാ സേനാംഗങ്ങളെ യാത്രയാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *