‘മുന്നോട്ട് ‘ മ്യൂസിക് വീഡിയോ ആല്‍ബം ചിത്രീകരണം പൂര്‍ത്തിയായി
സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോ ആല്‍ബം 'മുന്നോട്ട് ' ചിത്രീകരണം പൂര്‍ത്തിയായി.ജന്മികുടിയാന്‍ വ്യവസ്ഥ മുതല്‍, വര്‍ത്തമാന കാലഘട്ടം നേരിടുന്ന പ്രശ്‌നങ്ങള്‍ വരെ വരച്ചു കാട്ടുന്നതാണ് പ്രമേയം. സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സൂര്യ സജിയാണ് സംവിധാനം. ആലാപനം സജി രാഗതരംഗ്, ക്യാമറ വിനോദ് മക്കിയാട്, എഡിറ്റിങ് പ്രതുല്‍ രാഘവന്‍ എന്നിവരണ് നിര്‍വ്വഹിച്ചിരിക്കുന്നത്.നൂറില്‍ അധികം കലാകാരന്മാര്‍ അഭിനയിക്കുന്ന ഈ ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അംഗം കെ. ഷമീര്‍ നിര്‍വഹിച്ചു. വയനാടിന്റെ മനോഹാരിതയില്‍ ചിത്രീകരണം പൂര്‍ത്തീകരിച്ച ഈ ആല്‍ബം പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാണ്.
Leave a Reply