April 27, 2024

കോണ്‍ഗ്രസ് ചക്രസ്തംഭനസമരം നടത്തി ഇന്ധനനികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാനസര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളി: എന്‍ ഡി അപ്പച്ചന്‍

0
Img 20211108 183909.jpg

കല്‍പ്പറ്റ: ഇന്ധന നികുതിയില്‍ ഇളവ് അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെയും കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം നടത്തി. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ സമരം ഉദ്ഘാടനം ചെയ്തു. ഇന്ധനവില കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. പാചകവാതകവില ഒരു കാലത്തുമില്ലാത്ത വിധത്തിലാണ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ 965 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. അടിയന്തരമായി പാചകവാതകത്തിന്റെ വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറച്ചുകൊണ്ട് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വില കുറക്കാന്‍ തയ്യാറല്ലെന്നാണ് പറയുന്നത്. ഇത് അംഗികരിക്കാനാവില്ല. നികുതി കുറക്കുന്നത് വരെ കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ക്രൂഡോയിലിന്റെ വില ബാരലിന് 162 രൂപ വിലയായപ്പോള്‍ നികുതിയിളവ് വരുത്തിയാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. അന്ന് സമരം നടത്തിയവരാണ് ബി ജെ പിയും, സി പി എമ്മും. എന്നാല്‍ ഇന്ന് ക്രൂഡോയിലിന്റെ വില ഇതിന്റെ പകുതിയിലേറെ കുറഞ്ഞിട്ടും ഇരുസര്‍ക്കാരുകളും നികുതി വര്‍ധിപ്പിച്ചുകൊണ്ട് ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ഇത് ഇരട്ടത്താപ്പാണ്. ഒരു പൈസ പോലും കുറക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സാധാരണക്കാരായ ജനങ്ങള്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നികുതി കുറക്കില്ലെന്ന തീരുമാനവുമായി ഈ സര്‍ക്കാര്‍ ജനവിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ 11 മണിമുതല്‍ 15 മിനിറ്റ് നേരമാണ് കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ ചക്രസ്തംഭന സമരം നടത്തിയത്. കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം, എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്, കെ.വി. പോക്കര്‍ ഹാജി , പി.പി. ആലി , കെ.കെ. വിശ്വനാഥന്‍ മാഷ് , ടി.ജെ. ഐസക്ക്, എം,എ, ജോസഫ്, ഒ.വി. അപ്പച്ചന്‍, എന്‍. എം. വിജയന്‍, ഡി.പി. രാജശേഖരന്‍, എടക്കല്‍ മോഹനന്‍, മാണി ഫ്രാന്‍സിസ്, പി. ശോഭനകുമാരി, നിസി അഹമ്മദ് , വിജയമ്മ ടീച്ചര്‍, മോയിന്‍ കടവന്‍, പി.എം. സുധാകരന്‍, കെ.ഇ. വിനയന്‍, പി.കെ. കുഞ്ഞുമൊയ്ദീന്‍, ബിനു തോമസ്. പി.കെ. അബ്ദുറഹിമാന്‍, പി.വി. ജോര്‍ജ്, ഉമ്മര്‍ കുണ്ടാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *