പഴശ്ശി ദിനാചരണം; മാനന്തവാടി നഗരസഭ സംഘാടക സമിതി രൂപീകരിച്ചു

മാനന്തവാടി-സ്വദേശാഭിമാനത്തിൻ്റെയും, ചെറുത്തു നിൽപ്പിൻ്റെയും ഉദാത്ത മാതൃക പകുത്തു നൽകി കടന്നു പോയ വീര കേരള വർമ്മ പഴശ്ശിരാജാവിൻ്റെ 217-)o മത് അനുസ്മരണ ദിനം മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ വീരോചിതമായി ആചരിക്കാൻ തീരുമാനിച്ചു. നവംബർ 15 തലക്കൽ ചന്തു ദിനം മുതൽ നവംബർ 30 വരെ വിവിധ അനുബന്ധ പരിപാടികളോടെ നടത്തുവാൻ നഗരസഭയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മാനന്തവാടി നഗരസഭ ഉപാദ്ധ്യക്ഷൻ പി.വി.എസ് മൂസ ഉദ്ഘാടനം ചെയ്യ്തു. മാർഗരറ്റ് തോമസ് അധ്യക്ഷത വഹിച്ചു. ഷാജൻ ജോസ് മാസ്റ്റർ വിശദീകരണം നടത്തി.അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സീമന്തിനി സുരേഷ്, അരുൺകുമാർ, പി.ഷംസുദ്ദീൻ, ലേഖ രാജീവൻ, പുഷ്പരാജൻ, സിനി ബാബു, ഷൈനി ജോർജ്ജ്, സ്മിത ടീച്ചർ, ശാരദ സജീവൻ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply