മുസ്ലിം ലീഗിനെ തകർക്കാൻ എല്ലാ മേഖലയിൽ രഹസ്യ നീക്കങ്ങൾ നടത്തുന്നു -പി.കെ.ബഷീർ

മാനന്തവാടി – മുസ്ലിം ലീഗിനെ തകർക്കാൻ എല്ലാ മേഖലയിൽ നിന്നും രഹസ്യ നീക്കങ്ങൾ നടത്തുകയാണെന്ന് എം.എൽ.എ.യും, ചന്ദ്രിക ഗവേണിംങ്ങ് ബോർഡ് അംഗവുമായ പി.കെ.ബഷീർ.
അധികാരമില്ലെങ്കിലും ലീഗിനെ തകർക്കാൻ ആർക്കും കഴിയില്ല ലീഗിൻ്റെ തറക്കല്ല് സാധാരണക്കാരുടെ മനസ്സിലും, കൈകളിലുമാണെന്ന ഓർമ്മ ലീഗിനെ അനാവശ്യമായി എതിർക്കുന്നവരും, തകർക്കാൻ ശ്രമിക്കുന്നവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടി
കെ.കെ അഹമ്മദ് ഹാജി . പി.കെ അസ്മത്ത് .പടയൻ മുഹമ്മദ്, കടവത്ത് മുഹമ്മദ്, ഇബ്രാഹിം മാസ്റ്റർ കൂളിവയൽ, ഹാരിസ് കാട്ടികുളം, റമീസ് പനമരം, ശിഹാബ് മലബാർ, സി കുഞ്ഞബ്ദുള്ള, പടയൻ അബ്ദുള്ള,കെ ബീർ മാനന്തവാടി,അസീസ് കോറോം, വെട്ടൻ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.



Leave a Reply