May 1, 2024

ദുരന്തമുഖത്ത് മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം; ഡോ. ജെന്‍സന്‍ മൂര്‍

0
Img 20211118 071031.jpg

പുല്‍പ്പള്ളി: ദുരന്തമുഖത്ത് മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യണമെന്ന് അമേരിക്കയിലെ ഓക്ക്‌ലാഹാമാ സര്‍വകലാശാലയിലെ പ്രഫസര്‍ ജന്‍സന്‍ മൂര്‍ അഭിപ്രായപ്പെട്ടു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച അന്തര്‍ദേശീയ വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് കൃത്യതയും വ്യക്തതയും ഉറപ്പുവരുത്തേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ കടമയാണ്. ദുരന്തമുഖത്തുനിന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്കണമെന്നും ജന്‍സന്‍ മൂര്‍ അഭിപ്രായപ്പെട്ടു. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ മാധ്യമവിഭാഗം അധ്യാപിക ദെബോറ രാജ് വെബിനാറില്‍ മോഡറേറ്ററായിരുന്നു. 
പഴശ്ശിരാജാ കോളേജിന്റെ മാനേജര്‍, ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.അനില്‍കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എംആര്‍ ദിലീപ്, സി.ഇ.ഒ ഫാ. വര്‍ഗീസ് കൊല്ലമാവുടി, വകുപ്പ് മേധാവി ഡോ. ജോബിന്‍ ജോയ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ഷോബിന്‍ മാത്യു സ്വാഗതവും ക്രിസ്റ്റിന ജോസഫ് നന്ദിയും പറഞ്ഞു. നാലുദിവസമായി നടത്തപ്പെടുന്ന വെബിനാറില്‍ ബ്രിട്ടണിലെ ലാന്‍ കാസ്റ്റര്‍ സര്‍വകലാശാല, ഇന്ത്യന്‍ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് കമ്യൂണിക്കേഷന്‍, സിറ്റി യൂണിവേഴ്‌സിറ്റി കോളേജ് അജ്മാന്‍ യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ സംസാരിക്കും. വെബിനാര്‍ ശനിയാഴ്ച സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *