വന്യമൃഗശല്യം :കർഷകസംഘം അപ്പപ്പാറ ഫോറെസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു

തിരുനെല്ലി – വന്യമൃഗശല്യം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം തിരുനെല്ലി വില്ലജ് കമ്മിറ്റി അപ്പപ്പാറ ഫോറെസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ഏഴു വാർഡുകളിലും കാട്ടാന, പന്നി, കുരങ്ങ് എന്നിവഉൾപ്പെടയുള്ള വന്യ ജീവികൾ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഫോറെസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങാതിരിക്കാൻ പ്രതിരോധ സംവിധാനം ഒരുക്കുക, വന്യമൃഗങ്ങളെ തടയാൻ കരിങ്കൽ ഭിത്തികൾ നിർമിക്കുക, കർഷകർക്ക് കാർഷിക വിളകളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ഒരുമാസത്തിനകം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ഉപരോധ സമരത്തിൽ കർഷകസംഘം വില്ലജ് സെക്രട്ടറി പി.എൻ ഹരീന്ദ്രൻ സ്വാഗതവും കർഷക സംഘം വില്ലേജ് പ്രസിഡന്റ് എം. ഹംസ അദ്യക്ഷതയും വഹിച്ചു.കർഷകസംഘം ഏരിയ പ്രസിഡന്റ് സി. കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ. ടി ഗോപിനാഥ്, ജയഭാരതി എന്നിവർ സംസാരിച്ചു.



Leave a Reply