May 7, 2024

കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശാസ്ത്രക്രിയയും ചികിത്സയും : വിംസുമായി ധാരണയായി

0
Img 20211120 072800.jpg
കൽപ്പറ്റ:വയനാട് ജില്ലയിലെ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും, ചികിത്സയും നല്‍കുന്നത് സംബന്ധിച്ച് ധാരണയായതായി ടി. സിദ്ദീഖ് എം.എൽ.എ. 
ലോകത്ത് എല്ലായിടത്തും ലഭ്യമായിട്ടുള്ള ആധുനിക വൈദ്യശാസ്ത്ര ചികിത്സകള്‍ നമ്മുടെ നാട്ടിലും ലഭ്യമാണ്. പക്ഷേ സാധാരണക്കാരനും, പ്രയാസപ്പെടുന്നവര്‍ക്കും സാമ്പത്തിക പ്രതിസന്ധി കാരണം അത് പ്രാപ്യമല്ലയെന്നതാണ് ഇന്ന് നമ്മള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഈ സാഹചര്യത്തെ അഭിമുഖീകരിക്കുവാനും ആധുനിക ചികിത്സ പാവപ്പെട്ടവര്‍ക്കും, ആദിവാസികള്‍ക്കുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുവാനുമുള്ള നടപടിയുടെ ഭാഗമായാണ് ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് വയനാട് ജില്ലയിലെ 12 വയസ്സിന് താഴെയുള്ള ഗുരുതരമായ അസുഖം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും, ചികിത്സയും ലഭ്യമാക്കാന്‍ ആസ്റ്റര്‍ മിംസുമായി കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ധാരണയായി.
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ നിര്‍ധന കുടുംബത്തിലെ 12 വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായോ, കുറഞ്ഞ നിരക്കിലോ ശസ്ത്രക്രിയയും ചികിത്സയും ലഭ്യമാക്കുവാന്‍ ആസ്റ്റര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ പ്രത്യേക താല്‍പര്യം കൂടി ഈ ഉദ്യമം പ്രാവര്‍ത്തികമാക്കാന്‍ ഉപകരിച്ചിട്ടുണ്ട്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ, മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, മുച്ചുറി-മുച്ചുണ്ട് ശസ്ത്രക്രിയ, ഹൃദയ ശസ്ത്രക്രിയകള്‍, കാന്‍സര്‍ ശസ്ത്രക്രിയകള്‍ എന്നിവയാണ് സൗജന്യമായി ലഭിക്കുന്നത്.
ഇതിന്റെ ഫോമും, മാര്‍ഗനിര്‍ദ്ദേശങ്ങളും കല്‍പ്പറ്റ എം.എല്‍.എ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍-04936 202380
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *