March 29, 2024

കൽപ്പറ്റ നഗര സഭ കോവിഡ് പ്രതിരോധ പോരാളികളെ ആദരിച്ചു

0
Img 20211121 172801.jpg
കൽപ്പറ്റ : സമ്പൂർണ്ണ വാക്സിനേഷൻ നൽകിയ സംസ്ഥാനത്തെ ആദ്യ നഗരസഭ എന്ന പദവി കൈവരിക്കാൻ കഴിഞ്ഞതിൻ്റെ പിന്നിൽ പ്രവർത്തിച്ച കൽപ്പറ്റ നഗര സഭയിലെ കോവിഡ് പ്രതിരോധ മുന്നണി പോരാളികളെ കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടത്തിയ വാക്സിനേഷൻ ഡ്രൈവുകൾ ,കിടപ്പു രോഗികൾക്ക് മരുന്നുകൾ നൽകൽ, വാക്സിനേഷൻ നൽകൽ, കോളനി കേന്ദ്രീകരിച്ചുള്ള വാക്സിനേഷൻ ഡ്രൈവ്, കോ വിഡ് രോഗികളുടെ ശ്രുശ്രൂഷക്കായി നഗരസഭാ പരിധിയിൽ ആരംഭിച്ച സി.എഫ്.എൽ.ടി.സി, ഡി.സി.സി എന്നിവയിലെ പ്രവർത്തനങ്ങൾ എന്നിവ അഭിനന്ദാർഹവും മാതൃകാപരവുമാണെന്നും , ആയതു കൊണ്ടു തന്നെ സ്വന്തം ജോലിയെന്നതിലുപരി ക്ഷമയോടു കൂടിയും മാനുഷിക പരിഗണന വെച്ചും ചെയ്തിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നഗര സഭാ വളരെ നന്ദിയോടെ എക്കാലവും സ്മരിക്കുമെന്നും ആദരിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടന മദ്ധ്യേ നഗര സഭാ ചെയർമാൻ കെയംതൊടി മുജീബ് പറഞ്ഞു.
നഗരസഭാ വൈസ് ചെയർപേഴ്സൺ കെ. അജിത അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് നഗരസഭാ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ, പി. മുസ്തഫ സ്വാഗതം പറഞ്ഞു. ഡോ: നീതു ശിവറാം ചടങ്ങിന് മുഖ്യ പ്രഭാഷണം നടത്തി: അഡ്വ: ടി..ജെ ' ഐസക്ക് ( നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ) ,ജൈന ജോയ് ( നഗര സഭാ ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ) സരോജിനി.ഒ ( പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ) സി.കെ. ശിവരാമൻ ( വിദ്യാഭ്യാസ കലാ കായിക കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ) ഡോ: ജുബൈർ, ഷിനില (ഹെൽത്ത് ഇൻസ്പെക്ടർ, കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ), മേഴ്സി (ജെ.പി.എച്ച്.എൻ) സുബൈറത്ത് (ജെ.പി.എച്ച്.എൻ) സത്യൻ കെ (ഹെൽത്ത് ഇൻസ്പെക്ടർ കൽപ്പറ്റ നഗര സഭ), എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
 ചടങ്ങിൽ വെച്ച് അംഗൺവാടി ടീച്ചർമാരായ സുധാ ദേവി, സരോജിനി, പ്രേമ എന്നിവർക്ക് യാത്രയയപ്പ് നൽകി.
നഗര സഭാ സെക്രട്ടറി കെ.ജി രവീന്ദ്രൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *