തകർന്ന ടാറിംഗും ചെളിക്കുളവും; വട്ടോളി-വാളാട് റോഡിൽ യാത്ര ദുഷ്ക്കരം
ആലാറ്റിൽ:വട്ടോളി-വാളാട് റോഡ് പഞ്ചായത്തിൻറെ അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
2020- ൽ ടാറിങ് പൂർത്തീകരിച്ച ഭാഗം തകർന്ന അവസ്ഥയിലാണ്. കൂടാതെ ചെളിക്കുളവും.ആലാറ്റിൽ-പേരിയ റോഡിന്റെ പണി നടക്കുന്നതിനാൽ, മിക്ക വാഹനങ്ങളും ഈ വഴി യാ ണ്പോകുന്നത് . കാലങ്ങളോളം കാത്തിരന്ന ശേഷമാണ് എംഎൽഎ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് പണി പൂർത്തീകരിച്ചത്. ഒന്നര വർഷത്തിന് ശേഷം റോഡ് പാടെതകർന്നിരിക്കുകയാണ്.ആദിവാസി കോളനികളും,അനേകം വിദ്യാർത്ഥികളും അടങ്ങുന്ന പ്രദേശവാസികൾക്ക് നടന്നു പോകാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയിൽ തകർന്ന ഈ റോഡിലൂടെയുളള വാഹനഗതാഗതം വലിയ വാഹനങ്ങൾ നിരോധിക്കുകയും, അടിയന്തരമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇടപെട്ട് റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണ മെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Leave a Reply