April 23, 2024

വിദ്യാകിരണം, കൂടെ പദ്ധതികൾക്ക് തുടക്കമായി

0
Img 20211123 191237.jpg
 കോളേരി:  പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി, അയല്‍ക്കൂട്ട പഠന പദ്ധതിയായ ' കൂടെ' എന്നിവ കോളേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങി. വിദ്യാകിരണം പദ്ധതി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഉഷ തമ്പി അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ അയല്‍ക്കൂട്ട പഠന പദ്ധതിയായ ' കൂടെ' യുടെ ഉദ്ഘാടനവും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള യൂണീഫോം വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ മെമെന്റോ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ മിനി പ്രകാശന്‍, പ്രിന്‍സിപ്പള്‍ പി.വി സുബ്രഹ്മണ്യദാസ്, വൈസ് പ്രിന്‍സിപ്പള്‍ ഇ അഫ്‌സ , പി.ടി.എ പ്രസിഡന്റ് ബിജു കാരമുള്ളില്‍, മണി മാസ്റ്റര്‍, പി.എ പൗലോസ് , കെ.ജി മോഹനന്‍, എന്‍.പി ബിജു, പി.വി സുബ്രഹ്മണ്യദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *