April 19, 2024

വന്യമൃഗശല്യം: ജീവൻ ബലികൊടുത്തും പരിഹാരമാകും വരെ കോൺഗ്രസ് സമരം നടത്തും: പി.വി.മോഹൻ

0
Img 20211124 161929.jpg
 
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ച് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള എ. ഐ. സി. സി സെക്രട്ടറി പി.വി. മോഹന്‍ വയനാട് കലക്ട്രേറ്റിന് മുമ്പില്‍ ഉപവാസ സമരം ആരംഭിച്ചു. ജീവൻ ബലി കൊടുത്തും ഈ പ്രശ്നത്തിന് സംസ്ഥാന സർക്കാർ പരിഹാരം കാണും വരെ കോൺഗ്രസ് പ്രവർത്തകർ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യത്തെ മുഖ്യമന്ത്രി നിസ്സാരമായി കാണരുതെന്നും പ്രശ്നത്തിൽ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച സമരത്തില്‍ ജില്ലയിലെ എം എല്‍ എമാര്‍, പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കാളികളായി..
വൈകുന്നേരം അഞ്ചിന് സമരം അവസാനിക്കും. 
വടക്കന്‍ കേരളത്തിലെ ആറ് ജില്ലകളുടെ ചുമതല വഹിക്കുന്ന മോഹന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ജനങ്ങള്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്ന് വന്യമൃഗശല്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യവുമായി മോഹന്‍ സമരപരിപാടികളുമായി മുന്നോട്ടുവന്നിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *