April 20, 2024

കോലിഞ്ചി കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും: കൃഷി മന്ത്രി പി പ്രസാദ്

0
Img 20211125 075210.jpg
പ്രത്യേക ലേഖകൻ.
തിരുവനന്തപുരം:കോലിഞ്ചി കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ കോലിഞ്ചി കർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കോലിഞ്ചി കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് കോന്നി എംഎൽഎ കെ.യു. ജെനിഷ് കുമാർ സംസാരിച്ചു.
  കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള കോലിഞ്ചി കർഷകരെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഏകോപിപ്പിച്ചുകൊണ്ട് കൺസോർഷ്യം രൂപീകരിക്കുകയും അതിലൂടെ ചെറുകിട നാമമാത്ര കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുകയും ചെയ്യും. കോലിഞ്ചി കൃഷി ചെയ്യാൻ കഴിയുന്ന പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ഭൗമസൂചികാ പദവി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം വിപണനം സുഗമമാക്കാനും, വിലസ്ഥിരത ഉറപ്പുവരുത്താനും നടപടി സ്വീകരിക്കും. കോലിഞ്ചി ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് കർഷകന് പ്രോത്സാഹനം ലഭിക്കുന്ന തരത്തിൽ ആനുകൂല്യം നിശ്ചയിക്കണമെന്ന് നാഷണൽ ആയുഷ് മിഷനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *