April 20, 2024

“ഇഞ്ച” ഗോത്ര ജനതയുടെ ബാല്യ വിവാഹ – സംഘർഷങ്ങളെ അടയാളപ്പെടുത്തുന്ന ചലചിത്രം

0
Img 20211125 122157.jpg

സി.ഡി. സുനീഷ് 
ശ്രീന പരമേശ്വരൻ
  കൽപ്പറ്റ: “ഞങ്ങൾ പാവങ്ങളാണ് ഞങ്ങളെ രക്ഷിക്കണം” എന്ന് നിസ്സഹായതയോടെ അപേക്ഷിക്കുന്ന ,
പോസ്കോ കേസിലകപ്പെട്ട 
ഗോത്ര സമുദായത്തിലെ പ്രതികൾ ജഡ്ജിയോട് ആവശ്യപ്പെടുന്ന രംഗം ഈ ചലച്ചിത്രത്തിൻ്റെ അനിവാര്യത സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ സന്ദർഭത്തെ പറ്റി പറയുമ്പോൾ ചിത്രത്തിൻ്റെ 
തിരകഥാ രചിതാവും സംവിധായകനുമായ 
എഴുത്തുകാരൻ , ഭാസ്കരൻ ബത്തേരിയുടെ കണ്ഠമിടറിയത് വെറുതെയല്ല. ബാല്യ വിവാഹം നടത്തിയതിൻ്റെ പേരിൽ 200 ൽ അധികം ഗോത്ര യൗവ്വനങ്ങളാണ് പോസ്കോ കേസ്സിൽ വയനാട്ടിൽ മാത്രം അകപ്പെട്ടിരിക്കുന്നത്. 
ജനാധിപത്യ നിയമങ്ങൾ എല്ലാർക്കും ബാധകമാകുന്ന രാജ്യത്ത്
ഓരോ സമുദായത്തിനും പ്രത്യേക നിയമ നിർമ്മാണം അസാധ്യമാകുന്ന കാലത്ത് ,ഈ ചിത്രം ഏറെ ശ്രദ്ധേയമാകുന്നു. ഇന്ത്യയിൽ എല്ലാ ഗോത്ര സമുദായങ്ങളും നേരിടുന്ന ഈ പ്രതിസന്ധിയുടെ നേർസാക്ഷ്യമാണ് ,, ഇഞ്ച ,,
ഒരു പക്ഷേ ഇന്ത്യയിൽ ഈ 
രൂക്ഷമായ പ്രശ്നം അടയാളപ്പെടുത്തുന്ന പ്രഥമ സിനിമയും 
,, ഇഞ്ചയായിരിക്കും,,
സിനിമ എന്ന മാധ്യമത്തിലൂടെ ഈ പ്രശ്നത്തിൻ്റെ രൂക്ഷത ബോധ്യപ്പെടുത്തി ,അവരെ മാറ്റിയെടുക്കാൻ ഉള്ള 
സന്ദേശം ശക്തമായി 
സന്നിവേശിപ്പിക്കാൻ
ചിത്രത്തിനായിട്ടുണ്ട്.
 കാലങ്ങളായി ആചാരങ്ങൾക്കൊപ്പം
ജീവിച്ച് പോന്ന ഗോത്ര ജനത ,ഇഷ്ടപ്പെട്ടവരെ സ്വയം കണ്ടെത്തി ,ജീവിത പങ്കാളിയാക്കി. വിവാഹ പ്രായം ഒന്നും അശരണായ
ഈ ജനത ചിന്തിച്ചതേ ഇല്ല. 
പ്രായപൂർത്തിയാകാതെ വിവാഹമരുതെന്ന നിയമം 
ഒന്നും ഇവർ നോക്കിയതല്ലേ.
ഇങ്ങിനെ പ്രായ പൂർത്തിയാകാതെ വിവാഹം കഴിച്ച അനേകം ഗോത്ര യൗവനങ്ങൾ ഇന്ന് ,
പോസ്കോ കേസ്സ് പ്രകാരം ജയിലാണ്. ഇവരുടെ 
ജീവിതത്തിൻ്റെ നെരിപ്പോടുകളാണ് 
,, ഇഞ്ച ,, എന്ന സിനിമയുടെ 
  ഇതിവൃത്തം ഇവരുടെ ജീവിതത്തിൻ്റെ വേനൽ കനൽ പോലെ കത്തുന്നുണ്ടീ സിനിമയിൽ.
 പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശബ്‍ദമാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, ആ ഇടപെടലുകള കാലത്തിന്റെ ഏടുകളിൽ ചില അടയാളപ്പെടുത്തലുകൾ രേഖപ്പെടുത്തുമ്പോഴാണ് അതിനു ജീവനുണ്ടാകുന്നത്. ഇല്ല വിഭജനങ്ങൾക്കിടയിലും തനതായ സംസ്കാരങ്ങളും ആചാരങ്ങളുടെ സവിശേഷതയുമായി , സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസി ജനാവിഭാഗമുള്ള ജില്ലയാണ് വയനാട്. 
അന്യം നിന്ന് മായ്ച്ച് കളയാത്ത ആചാരങ്ങളെ അവർ മാറോടണക്കുന്നു ,അതേ 
പരമ്പരാഗത ജീവിതവും ,'
സംസ്കാരവും ഇവർ തുടർന്നു ജീവിക്കുന്നു.
  ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ചു അവർക്കു സാമൂഹികമായ ഇടപെടലുകൾ സാധ്യമല്ലാത്ത ഈ ജനതയുടെ ജീവിതം തുടരുന്നു. അതുകൊണ്ടുതന്നെയാണ് ബാല വിവാഹങ്ങൾ ഇന്നും അവർക്കിടയിൽ തെറ്റുകളില്ലാത്ത ഒരു സാധാരണ സംഭവമായി നിലനിന്നു പോവുന്നതും. 
പക്വതയില്ലാത്ത
 പ്രായത്തിലെ താലിചരടുകൾ ആൺകുട്ടികൾക്ക് തടവറയിലേക്കുള്ള കവാടമാകുന്നുണ്ട്. 'ഇഞ്ച,, പറഞ്ഞുവെക്കുന്നത് ഒരു അറിവാണ്, 
ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും, പട്ടികവർഗ്ഗ വികസന വകുപ്പും ചേർന്ന് നിർമ്മിച്ച
,, ഇഞ്ച,, ബാല്യ വിവാഹത്തിൻ്റെ ദൂഷ്യങ്ങളും നിയമ വശങ്ങളും അവരെ ബോധ്യപ്പെടുത്തി, തിരുത്താൻ പ്രേരിപ്പിക്കുന്നു.
വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നു നൽകുന്ന സ്വത്വമുള്ള ഒരു ഇടപെടൽ. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ 200 ലേറെ വരുന്ന ഗോത്രവിഭാഗത്തിൽ പെട്ട ആൺകുട്ടികൾ പോക്സോ കുറ്റം ചുമത്തപ്പെട്ടു ജയിലുകളിൽ കഴിയുകയാണ്. ശൈശവ വിവാഹത്തിനൊടുവിൽ പ്രായപൂർത്തിയാവുന്നതിനു മുൻപ് തന്നെ പെൺകുട്ടികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകും. ഇതൊടുവിൽ ഭർത്താക്കന്മാർ ജയിലും പോവുന്നതിനു കാരണമാവുകയും ചെയ്യും.ഇതൊരു പൊള്ളുന്ന യാഥാർത്ഥ്യമാണ്.
ഈ തിരിച്ചറിവ് ഗോത്രവിഭാങ്ങൾക്ക്‌ എങ്ങനെ പകർന്നു നൽകാം എന്ന ചിന്തകൾക്കൊടുവിലാണ് ,',,,ഇഞ്ച,,യുടെ പിറവി. ഗോത്രവിഭാ‌ഗങ്ങളുടെ സന്തോഷങ്ങളും സംഘർഷങ്ങളും നിറങ്ങളും വർണ്ണങ്ങളും ഇടകലർത്തി അവരുടെ ആത്മാവിനെ തൊട്ടറിഞ്ഞ മനോഹരമായ സിനിമ 
നൽകുന്ന സന്ദേശം ഈ കാലത്തെ ഏറ്റവും സർഗ്ഗാത്മകമായ ഇടപെടലാണ്.
 പൂർണ്ണമായും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ് സിനിമയിൽ അഭിനയിച്ചതും, ഗാനങ്ങൾ എഴുതിയതും ആലപിച്ചതുമെല്ലാം. ഗോത്രഭാഷയിൽ തന്നെയാണ് സംഭാഷണങ്ങളും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. വെള്ളനും, ഇഞ്ചയുമായി തീർത്ഥയും ചന്ദ്രുവും മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വെച്ചു. നിയമപരമായി വസ്തുതകൾ ചൂണ്ടിക്കാണിക്കാനായി കളക്ടർ, സബ് ജഡ്ജി എന്നിവരും സിനിമയുടെ ഭാഗമായി. മുരളി പണിക്കർ ആണ് ക്യാമറ ചെയ്തിരിക്കുന്നത്, ഗാനങ്ങൾ എഴുതിയതും ആലപിച്ചതും സുജിത ഉണ്ണികൃഷ്ണൻ ,പാടിയത് ചന്ദ്രു, അനിത, അരവിന്ദൻ മാങ്ങാട് ,ആർട്ട് ഷാജിർ അമ്പലപ്പടിയും ആണ് നിർവ്വഹിച്ചിരിക്കുന്നത്.
 പട്ടിക വർഗ്ഗ വികസന വകുപ്പ്, ലീഗൽ സർവ്വീസ് അതോറിറ്റിയും നിർമ്മാതാക്കളായ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ.സി.സി. മാത്യൂ ചെറുവേലിക്കൽ ഫിലിംസാണ്.
കുടുംബശ്രീ, പഞ്ചായത്ത്, രാഷ്ട്രീയ പാർട്ടികൾ മറ്റ് സംഘടനകൾ വഴി പ്രദർശിപ്പിക്കുവാനാണ് സംഘാടകർ പദ്ധതിയിടുന്നത്.
 ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലേക്കും സിനിമ മൊഴിമാറ്റം ചെയ്യാൻ ഉള്ള പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്.
ഇഞ്ചയും വെള്ളനും പകർന്നു നൽകുന്നത് ഒരു തിരിച്ചറിവാണ് പുതു തലമുറയ്ക്ക് സംസ്കാരികമായി കൂടി നൽകുന്ന തിരിച്ചറിവാണ് ഈ ചിത്രത്തിൻ്റെ ഉള്ളിൽ 
കത്തിയെരിയുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *