സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം ; മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി രാത്രി നടത്തം നടത്തി

മാനന്തവാടി: പിണറായി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ വർധിച്ചു വരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ''പെൺമയ്‌ക്കൊപ്പം '' കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് ഉടനീളം മഹിളാ കോൺഗ്രസ് രാത്രിയിൽ നടന്ന് പ്രതിഷേധിച്ചു. മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി.’പെൺമയ്‌ക്കൊപ്പം ‘ എന്ന മുദ്രാവാക്യം ഉയർത്തി മാനന്തവാടി ടൗണിൽ രാത്രിയിൽ നടന്ന് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്യ്തു. മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. പി.വി.ജോർജ്, മാർഗരറ്റ് തോമസ്, അഡ്വ.ഗ്ലാഡിസ് ചെറിയാൻ, ഗിരീജ മോഹൻ ദാസ്, മേരി ദേവസ്യാ, സി.കെ.രന്തവല്ലി, ലിസി പത്രോസ്, എന്നിവർ പ്രസംഗിച്ചു. ലേഖ രാജീവൻ മാലതി കെ.കെ, ശാന്ത കെ.എം, ആശ ഐപ്പ് എന്നിവർ പ്രകടനത്തിന് നേതൃത്വം നലകി.



Leave a Reply