ദേശീയതലത്തിൽ അംഗീകാരം ലഭിച്ച എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും ആഷാ പ്രവർത്തകരെയും ആദരിച്ചു
എടവക :ഗ്രാമപഞ്ചായത്തിനും, എടവക ദേശ വാസികൾക്കും അഭിമാനമായി മാറി ഇന്ത്യയിലെ തന്നെ മികച്ച സേവനങ്ങൾ സേവനങ്ങൾ നൽകുന്ന ആശുപത്രിയായി തെരഞ്ഞെടുത്ത ദേശീയതലത്തിൽ എൻ ക്യു എ എസ് ബഹുമതി ലഭിച്ച എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും ആശാ പ്രവർത്തകരെയും അയില മൂല ദേശീയ വായനശാലയുടെ യും യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ അഭിനന്ദനങ്ങൾ നൽകി ആദരിച്ചു.
ആദരിക്കൽ ചടങ്ങിൽ വായനശാല സെക്രട്ടറി മുരളി കെ വാസു സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡണ്ട് വിജയൻ എം അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡ് മെമ്പർ ശ്രീമതി ഉഷ വിജയൻ പ്രവഹിച്ചു . പതിനെട്ടാം വാർഡ് മെമ്പർ ലത വിജയൻ മെമ്മറ്റോ നൽകി. എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സഗീർ മറുപടിയായി നന്ദി അറിയിച്ച് സംസാരിച്ചു.
ആദരിക്കൽ ചടങ്ങിനുശേഷം ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും മെഡിക്കൽ ക്യാമ്പും നടത്തി. മെഡിക്കൽ ഓഫിസർ ഡോക്ടർ സഗീർ ഡോക്ടർ റിഷാന രോഗികളെ പരിശോധിച്ചു.
Leave a Reply