സൈക്ലിങ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
കൽപ്പറ്റ: വയനാട് ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ 2021- 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സുൽത്താൻ ബത്തേരി വിൽട്ടൺ ഹോട്ടലിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗം നടന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ കെ. റഫീഖ് ഉത്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് . എം. മധു മുഖ്യപ്രഭാഷണം നടത്തി. കൽപറ്റ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ ഹാഷിഫ് കെ മുഖ്യാതിഥി ആയിരുന്നു. ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വരെ യോഗത്തിൽ അനുമോദിക്കുകയുണ്ടായി. ഭാരവാഹികൾ
സത്താർ വിൽട്ടൺ, (പ്രസിഡണ്ട് ) സലീം കടവൻ (സീനിയർ വൈസ് പ്രസിഡണ്ട് ) മിഥുൻ വർഗീസ് (വൈസ്. പ്രസിഡണ്ട് )
സുബൈർ ഇള കുളം (സെക്രട്ടറി) സോളമൻ എൽ.എ. ( ജോയിന്റ് സെക്രട്ടറി) ഷിം ജിത് ദാമു (ട്രഷറർ).
Leave a Reply