April 26, 2024

മൈസൂരു-തലശേരി റെയിൽവേ: ഏരിയൽ സർവേ തുടങ്ങി കേരളം; എതിർത്ത് കർണാടക

0
Img 20211129 110932.jpg
മാനന്തവാടി:നിർദിഷ്ട തലശേരി -മൈസൂരു റെയിൽ പാതയ്ക്കായുള്ള   ആകാശ സർവ്വേ നടത്താൻ ഒരുങ്ങി കേരളം .സുൽത്താൻബത്തേരി-മാനന്തവാടി റൂട്ടിൽ സർവേയുടെ  ട്രയൽ റൺ കഴിഞ്ഞ ദിവസം നടത്തി .ഹെലിബോൺ ജിയോഫിസിക്കൽ  മാപ്പിംഗ്  ടെക്‌നിക്‌ ഉപയോഗിച്ചുള്ള സർവ്വേ നടത്തുന്നത് കൊങ്കൺ റെയിൽവേ  കോർപറേഷൻ ലിമിറ്റഡ് ആണ് . ഇത്തരമൊരു  സർവ്വേയ്ക്ക് കർണാടക അനുമതി നൽകിയിട്ടില്ലെന്ന് കർണാടക വനം വകുപ്പ് വ്യക്തമാക്കി . അനുമതി   തേടി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. സംരക്ഷിത വനമേഖലയ്ക്കു  മുകളിലൂടെ  താഴ്ന്നു പറന്നുള്ള  സർവ്വേ അനുവദിക്കില്ലെന്നും  കർണാടക വ്യകത്മാക്കി . 
അതീവ സുരക്ഷിത വന മേഖലയായ  ബന്ദിപ്പൂർ  / നഗർഹൊളെ വനമേഖലയ്ക്കു മുകളിലൂടെയാണ് സർവ്വേ നടത്തേണ്ടത് . ഡ്രോണുകളോ, ഹെലികോപ്ടറുകളോ സംരക്ഷിത വന മേഖലയ്ക്കു മുകളിലൂടെ താഴ്ന്നു പറക്കുന്നതിനു  നിരോധനമുണ്ടെന്നു കർണാടക ചൂണ്ടികാണിയ്കുന്നു . അതായതു  റെയിൽപാത കടന്നുപോകേണ്ട H.D. കോട്ട , കടകോലാ തുടങ്ങിയ മേഖലകൾ കർണാടകയിലാണ്  . കർണാടക നേരത്തെ തന്നെ പദ്ധതിയെ എതിർത്തിട്ടുണ്ട് . ഇപ്പോഴും സംസ്ഥാനത്തിന്റെ നിലപാടിൽ മാറ്റമില്ല എന്ന് കർണാടക വനം വകുപ്പ് വ്യകത്മാക്കി . 
പത്തു ദിവസത്തെ ഹെലി മാപ്പിംഗ് സർവ്വേ യാണ് നടത്തുന്നത് . . മുൻപ് നഞ്ചങ്കോട്  -നിലംബൂർ പാതയ്ക്കായുള്ള   ശ്രമങ്ങളും കർണാടകയുടെ എതിർപ്പിനെ  തുടർന്ന് ഉപേക്ഷിച്ചതാണ് . 18  കോടി രൂപയാണ് ഹെലി  മാപ്പിംഗ് സർവ്വേയ്ക്ക് വേണ്ടി ചെലവഴിയ്ക്കുന്നതെന്നാണ് വിവരം . മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി നടത്തുന്ന ഹെലികോപ്റ്റർ സർവേ ധൂർത്തും പ്രഹസനവുമാണെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു . 
കർണാടക സർവ്വേയ്ക്ക് പോലും അനുമതി നൽകാത്ത പശ്ചാത്തലത്തിൽ വയനാട്ടിൽ തലങ്ങും വിലങ്ങും ഹെലോകോപ്ടർ പറത്തി  സർവ്വേ നടത്തിയത് കൊണ്ട് കാര്യമൊന്നുമില്ലെന്നു വ്യക്തമാണ് . ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നു പോകുന്ന ദേശീയ പാതയിലൂടെ യാത്ര തന്നെ നിരോധിയ്ക്കാനുള്ള നീക്കം സജീവമായി നടക്കുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ വന മേഖലയിൽ കൂടി ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കും കർണാടകയുടെ അനുമതി ലഭിയ്ക്കില്ല എന്ന് വ്യക്തമാണ് . 
നിർദിഷ്ട റയിൽവേ  പാതയുടെ 89  കിലോമീറ്റർ കൊടും വനത്തിലൂടെയാണ് കടന്നു പോകേണ്ടത് . അതിൽ  49  കിലോമീറ്റർ കേരളത്തിലും 35  കിലോമീറ്റർ കർണാടകയിലുമാണ്. കർണാടകയുടെ അനുമതി ലഭിയ്ക്കാതെ സർവൈ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് കഴിഞ്ഞ വർഷം  തന്നെ കേന്ദ്ര റയിൽവേ മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടിട്ടുള്ളതാണ് . കേരളത്തിന്റെ പുതിയ പദ്ധതി രേഖയിൽ കബനി നദിയിലൂടെയുള്ള തുരങ്കവും  ഉൾപ്പെടുന്നു.  280 . 46  കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ പാതയുടെ പ്രതീക്ഷിയ്ക്കുന്നു ചെലവ് 5000  കോടിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *